ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ 12 ശതമാനമായിരുന്ന ക്ഷാമബത്ത 17 ശതമാനമായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ക്ഷാമബത്ത കൂട്ടാൻ തീരുമാനിച്ചത്. ദീപാവലിക്ക് മുന്നോടിയായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. ജൂലൈ മുതല്‍ മുൻകാല പ്രാബല്യമുണ്ടാകും.
50 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെൻഷൻകാര്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. ഇതുവഴി 16,000 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.