ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ ആരോഗ്യമേഖലയില്‍ സമൂല മാറ്റങ്ങൾ. ആരോഗ്യ മേഖലക്ക് 69000 കോടി വകയിരുത്തി. മിഷന്‍ ഇന്ദ്രധനുഷ് പദ്ധതി വിപുലീകരിച്ചു. 12 പദ്ധതികള്‍കൂടി മിഷന്‍ ഇന്ദ്ര ധനുഷില്‍ ഉള്‍പ്പെടുത്തി. 112 ജില്ലകളില്‍ ആയുഷ് പദ്ധതി പ്രഖ്യാപിച്ചു. ജീവിത ശൈലി രോഗങ്ങളും ഇനി ആയുഷ് പദ്ധതിക്ക് കീഴില്‍ വരും. പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന പദ്ധതി പ്രകാരമാണ് 69,000 കോടി പ്രഖ്യാപിച്ചത്. സ്വച്ഛഭാരതിന് 12,300 കോടിയും വകയിരുത്തി.
2025 ഓടെ ക്ഷയരോഗ നിര്‍മ്മാര്‍ജനം നടപ്പാക്കും. മെഡിക്കല്‍ ഉപകരണങ്ങളുടെ നികുതി ആരോഗ്യമേഖലക്ക് ഉപയോഗപ്പെടുത്തും. ആയുഷ്മാന്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് എം.പാനല്‍ ആശുപത്രികള്‍ സ്ഥാപിക്കുക.