ന്യൂഡല്‍ഹി: ബാങ്ക് ലയനത്തില്‍ മാറ്റമില്ല. 2020 ഏപ്രില്‍ ഒന്നിന് പദ്ധതി നടപ്പാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലയനത്തിനായുള്ള ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി ന്യൂഡല്‍ഹിയില്‍ നടന്ന പിഎസ്‌യു ബാങ്കുകളുടെ ചര്‍ച്ചയില്‍ പറഞ്ഞു. നിശ്ചയിച്ച പ്രകാരം 2020 ഏപ്രില്‍ ഒന്നിന് തന്നെ ബാങ്ക് ലയനം നടക്കുമെന്നും സംശയങ്ങള്‍ക്കോ അഭ്യൂഹങ്ങള്‍ക്കോ പഴുതുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. ഇത് രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാകും. കാനറ, സിന്‍ഡിക്കേറ്റ് ബാങ്കുകളും, ലയിപ്പിച്ച് നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കിന് രൂപം നല്‍കും. ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഒന്നാകും. യൂണിയന്‍, കോര്‍പറേഷന്‍, ആന്ധ്രാ ബാങ്കുകളും ഒന്നാകും. ലയനം പൂര്‍ത്തിയാകുന്നതോടെ പൊതുമേഖലയില്‍ 12 ബാങ്കുകള്‍ മാത്രമായിരിക്കും ഉണ്ടാകുക. അതേസമയം ബങ്ക് ലയനം സംബന്ധിച്ച് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനമൊന്നും ഇറക്കിയിട്ടില്ല. വിജ്ഞാപനം വൈകുന്നത് ലയനത്തെയും ബാധിക്കാനാണ് സാധ്യത. മോദി സര്‍ക്കാരിന്‍റെ ഭരണകാലത്തില്‍ ഇത് മൂന്നാം തവണയാണ് ബാങ്ക് ലയനം നടക്കുന്നത്.