ജയ്‌പൂർ: രാജ്യത്തെ ബാങ്കിങ് മേഖല സമ്മർദ്ദത്തിലാണെന്നും ഇത് പരിഹരിക്കാൻ കഴിയുന്ന അവസ്ഥയിലല്ല സർക്കാരെന്നും നൊബേൽ പുരസ്‌കാര ജേതാവും സാമ്പത്തിക വിദഗ്‌നുമായ അഭിജിത് ബാനർജി. വാഹന വിപണിയിലെ ആവശ്യകത കുറയുന്നത് ജനങ്ങൾക്ക് സമ്പദ്‌വ്യവസ്ഥയിൽ വിശ്വാസമില്ല എന്നതിന്‍റെ തെളിവാണെന്നും ബാനർജി കൂട്ടിച്ചേർത്തു. ജയ്‌പൂർ സാഹിത്യോത്സവത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിജിത് ബാനർജി.
നഗര, ഗ്രാമീണ മേഖലകൾ പരസ്‌പരം ആശ്രയിക്കുന്നതിനാൽ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം രാജ്യത്തെ ദാരിദ്ര്യ നിർമാർജനത്തെ പ്രതികൂലമായി ബാധിക്കും. നഗരമേഖല നൈപുണ്യം കുറഞ്ഞ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നത് നഗരങ്ങളിൽ നിന്ന് ഗ്രാണീണ മേഖലയിലേക്കുള്ള പണമൊഴുക്കിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സഹായിക്കുമെന്നും ബാനർജി വ്യക്തമാക്കി.