സാന്‍ഫ്രാന്‍സിസ്കോ: സോളാര്‍ പാനലുകള്‍ തീപിടിച്ചു നശിച്ചതിനെ തുടര്‍ന്ന് പാനല്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ എനർജി ഡിവിഷനെതിരെ റീട്ടെയിൽ ഭീമന്‍മാരായ വാൾമാർട്ട് കേസ് ഫയൽ ചെയ്തു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സുപ്രിം കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വാള്‍മാര്‍ട്ടിന്‍റെ 240 സ്ഥലങ്ങളില്‍ നിന്ന് പാനല്‍ നീക്കം ചെയ്യാനും അധികൃതര്‍ പറഞ്ഞു.
2012 മുതല്‍ 2018 വരെയുള്ള കാലയളവില്‍ വാള്‍മാര്‍ട്ടിന്‍റെ ഏഴോളം ഷോറുമുകളിലാണ് തീപിടുത്തം ഉണ്ടായിട്ടുള്ളത്. ഇതില്‍ ദശലക്ഷക്കണക്കിന് ഡോളറുകളുടെ നഷ്ടം ഉണ്ടായതായും കമ്പനി പറഞ്ഞു. പരസ്യങ്ങളില്‍ പെള്ളയായി വാഗ്ദാനം നല്‍കി ടെസ്‌ല ഉപഭോക്താക്കാളെ വഞ്ചിക്കുകയാണെന്ന് വാള്‍മാട്ട് പറഞ്ഞു. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാന്‍ ടെസ്‌ലാ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല. 2016മുതലാണ് ടെസ്‌ല ഊര്‍ജ്ജ വ്യവസായത്തില്‍ നിക്ഷേപം ആരംഭിച്ചത്.