ETV Bharat / business

സുന്ദർ പിച്ചൈ  ഇനി ആൽഫബെറ്റ് സിഇഒ - Alphabet CEO news

ആൽഫബെറ്റിന്‍റെ സിഇഒ, പ്രസിഡനന്‍റ് സ്ഥാനത്ത് നിന്ന് ലാറി പേജ്, സെർജി ബ്രിൻ എന്നിവർ സ്ഥാനമൊഴിഞ്ഞതോടെ ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈയെ സിഇഒ ആയി നിയമിച്ചു

Sundar Pichai becomes Alphabet CEO
സുന്ദർ പിച്ചൈ  ഇനി ആൽഫബെറ്റ് സിഇഒ
author img

By

Published : Dec 4, 2019, 2:02 PM IST

സാൻ ഫ്രാൻസിസ്കോ: ആൽഫബെറ്റിന്‍റെ സിഇഒ, പ്രസിഡനന്‍റ് സ്ഥാനത്ത് നിന്ന് ലാറി പേജ്, സെർജി ബ്രിൻ എന്നിവർ സ്ഥാനമൊഴിഞ്ഞതോടെ ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈയെ സിഇഒ ആയി നിയമിച്ചു. എന്നാൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് കമ്പനി ആരെയും നിയമിച്ചിട്ടില്ല. നിയമനം ഉടന്‍ പ്രാബല്യത്തില്‍ വരും. പേജും ബ്രിനും സഹസ്ഥാപകർ, ഷെയർഹോൾഡർമാർ, ഡയറക്‌ടർ ബോർഡ് അംഗങ്ങൾ എന്നീ നിലകളിൽ തുടരും. രണ്ടായിരത്തി നാലില്‍ ഗൂഗിളിൽ ചേർന്ന പിച്ചൈ ഗൂഗിൾ ടൂൾബാറിന്‍റേയും തുടർന്ന് ഗൂഗിൾ ക്രോമിന്‍റേയും വികസനത്തിന് നേതൃത്വം നൽകി. ഇത് ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ ഇന്‍റർനെറ്റ് ബ്രൗസറായി വളർന്നു. സുന്ദർ 2015 ഓഗസ്റ്റിൽ ഗൂഗിളിന്‍റെ സിഇഒ ആയി. 2017 ജൂലൈയിൽ ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്‍റെ ഡയറക്ടർ ബോർഡിൽ ചേർന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.