മുംബൈ: ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് പന്ത്നഗറിലെ അശോക് ലൈലന്‍റ് പ്ലാന്‍റ് താല്‍ക്കാലികമായി അടച്ചിടുന്നു. ജൂലൈ 16 മുതല്‍ 24 വരെയാണ് പ്ലാന്‍റ് അടച്ചിടുക. വാഹന വ്യവസായത്തില്‍ മാസങ്ങളായി ഇടിവുണ്ടെന്ന് വ്യവസായ സ്ഥാപനമായ സിയാം നേരത്തെ പറഞ്ഞിരുന്നു.
ജൂൺ മാസത്തിൽ ആഭ്യന്തര പാസഞ്ചർ കാർ വിൽപ്പനയില്‍ 24.07 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. വാണിജ്യ വാഹന വിഭാഗത്തിലും 12.27 ശതമാനം ഇടിവുണ്ടായിരുന്നു. ഇടിവിനെ തുടര്‍ന്ന് പല മുന്‍നിര കമ്പനികളും നേരത്തെ ഉല്‍പ്പാദനം കുറച്ചിരുന്നു.