ETV Bharat / business

എൻ‌സി‌എൽ‌എടി ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി

author img

By

Published : Jan 10, 2020, 2:08 PM IST

സൈറസ് മിസ്‌ത്രിയെ ടാറ്റാ സൺ ചെയർമാനായി തിരിച്ചെടുക്കാനുള്ള എൻ‌സി‌എൽ‌എടി ( നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍) ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു .

SC stays NCLAT order reinstating Cyrus Mistry as Executive Chairman of Tata Sons
എൻ‌സി‌എൽ‌എടി ഉത്തരവ് സ്‌റ്റേ ചെയ്‌ത് സൂപ്രീം കോടതി

ന്യൂഡൽഹി: സൈറസ് മിസ്‌ത്രിയെ ടാറ്റാ സൺ ചെയർമാനായി തിരിച്ചെടുക്കാനുള്ള എൻ‌സി‌എൽ‌എടി ( നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍) ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു . ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്ഡെയുടെ നേതൃത്വത്തിൽ ജസ്‌റ്റിസുമാരായ ബി. ഗവായിയും സൂര്യ കാന്തും അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സൈറസ് മിസ്‌ത്രിയെ ടാറ്റാ സൺ ചെയർമാനായി തിരിച്ചെടുക്കാനുള്ള എൻ‌സി‌എൽ‌എടി ഉത്തരവ് മിസ്‌ത്രി ആവശ്യപ്പെടാതെയുള്ളതാണെന്ന് ചീഫ് ജസ്‌റ്റിസ്‌ നിരീക്ഷിച്ചു.

ടാറ്റാ ഗ്രൂപ്പിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്‌ത്രിയെ പുനസ്ഥാപിക്കണമെന്ന 2019 ഡിസംബർ 18 ലെ എൻ‌സി‌എൽ‌എടി ഉത്തരവിനെ ചോദ്യം ചെയ്‌ത് ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡ് (ടി‌എസ്‌പി‌എൽ) സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

ടാറ്റാ സൺസിന്‍റെ ചെയർമാൻ പദവിയിലേക്ക് മടങ്ങാൻ താൽപ്പര്യമില്ലെന്ന് മിസ്‌ത്രി പ്രസ്‌താവനയിൽ അറിയിച്ചു .ടാറ്റാ സൺസ് ലിമിറ്റഡ് സമർപ്പിച്ച ഹർജി കൂടാതെ, രത്തൻ ടാറ്റ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Intro:Body:

SC stays NCLAT order restoring Cyrus Mistry as executive chairman of Tata group

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.