സാന്‍ഫ്രാന്‍സിസ്കോ: ആപ്പിളിന്‍റെ പുതിയ ഐപാഡായ മാക്ബുക്ക് പ്രോയില്‍ സാംസങിന്‍റെ ഒഎല്‍ഇഡി ഡിസ്പ്ലേകള്‍ ഉപയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫോണ്‍ വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആപ്പിള്‍ ഐപാഡ് വിപണിയിലും ആധിപത്യം സ്ഥാപിക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ ഐഫോണുകളായ എക്സ് എസ്, എക്സ് എസ് മാക്സ് എന്നിവക്ക് ഹൈ-എന്‍ഡ് സ്ക്രീനുകളായിരുന്നു ആപ്പിള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ വിപണിയില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ ഇവക്ക് സാധിക്കാത്തതിനെ തുടര്‍ന്നാണ് ആപ്പിളിന്‍റെ പുതിയ നീക്കം.
2021 ഓടെ മാക്ബുക്ക് പ്രോ വിപണിയില്‍ എത്തുമെന്നാണ് ആപ്പിളിന്‍റെ വിശകലന വിദഗ്‌ധന്‍ മിങ് ചി കുവോ പറയുന്നത്. 15 മുതല്‍ 17 വരെ ഇഞ്ചായിരിക്കും ഇതിന്‍റെ ഡിസ്പ്ലേ വലുപ്പം. ഇതിന് പുറമെ 2020 ല്‍ 10-12 ഇഞ്ച് ഡിസ്പ്ലേയുള്ള മറ്റ് മോഡല്‍ ഐപാഡുകളും ആപ്പിള്‍ വിപണിയിലെത്തിക്കും. മാത്രമല്ല നിവലില്‍ വിപണിയില്‍ ആവശ്യക്കാരുള്ള മോഡലുകളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.