ETV Bharat / business

ജനുവരി മുതൽ വില വർധിപ്പിക്കാനൊരുങ്ങി നിസ്സാൻ - Nissan price January 2020

വില വർധന 2020 ജനുവരി മുതൽ നിസ്സാൻ, ഡാറ്റ്സൺ എന്നിവയുടെ  എല്ലാ മോഡലുകൾക്കും ബാധകമാകുമെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ അറിയിച്ചു.

Nissan to increase prices by up to 5% from January
ജനുവരി മുതൽ വില വർധിപ്പിക്കാനൊരുങ്ങി നിസ്സാൻ
author img

By

Published : Dec 11, 2019, 2:45 PM IST

ന്യൂഡൽഹി: ഉൽപാദന ചെലവ് ഉയർന്നതിനാൽ അടുത്ത മാസം മുതൽ എല്ലാ മോഡലുകൾക്കും വില അഞ്ച് ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് വാഹന നിർമാതാക്കളായ നിസാൻ മോട്ടോർ ഇന്ത്യ.

2020 ജനുവരി മുതൽ വില വർധന നിസ്സാൻ, ഡാറ്റ്സൺ എന്നിവയുടെ എല്ലാ മോഡലുകൾക്കും ബാധകമാകുമെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ അറിയിച്ചു. നിലവിലെ വിപണി സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതാണെന്നും , ചിലവ് വർദ്ധിച്ചതിനാൽ എല്ലാ നിസ്സാൻ, ഡാറ്റ്സൺ മോഡലുകളുടെയും വില വർദ്ധിപ്പിക്കാൻ നിർബന്ധിതരാണെന്നും നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ രാകേഷ് ശ്രീവാസ്‌തവ പറഞ്ഞു. മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങി വിവിധ കമ്പനികൾ ജനുവരി മുതൽ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.