ETV Bharat / business

നിസാന്‍ മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഗോണിന് ജാമ്യം - ജാമ്യം

മൂന്ന് മാസത്തെ തുടര്‍ച്ചയായ തടവിന് ശേഷമാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിനും മറ്റ് കമ്പനികളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനും വിലക്ക് നിലനില്‍ക്കും. മൂന്നാം തവണ നല്‍കിയ ജാമ്യാപേക്ഷയിലാണ് ഗോണിന് ജാമ്യം അനുവദിച്ചത്.

കാര്‍ലോസ്
author img

By

Published : Mar 8, 2019, 1:21 AM IST

സ്വന്തം താല്‍പര്യങ്ങള്‍ക്കായി കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും വിധം പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ജയില്‍ ശിക്ഷ അനുഭവിക്കുന്ന നിസാന്‍ മോട്ടോര്‍സ് കമ്പനി മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഗോണിന് ജാമ്യം. ഒമ്പത് മില്യണ്‍ യുഎസ് ഡോളര്‍ കെട്ടിവെച്ചതിന് ശേഷമാണ് കോടതി ഗോണിന് ജാമ്യം അനുവദിച്ചത്.

മൂന്ന് മാസത്തെ തുടര്‍ച്ചയായ തടവിന് ശേഷമാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്. അതേ സമയം ജാമ്യം അനുവദിച്ചെങ്കിലും ഗോണിന് ജപ്പാന്‍ വിട്ട് പോകാന്‍ സാധിക്കില്ല. ഇതിന് പുറമെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിനും മറ്റ് കമ്പനികളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനും വിലക്ക് നിലനില്‍ക്കും. മൂന്നാം തവണ നല്‍കിയ ജാമ്യാപേക്ഷയിലാണ് ഗോണിന് ജാമ്യം അനുവദിച്ചത്. മുമ്പ് രണ്ട് തവണയും ഇദ്ദേഹത്തിന്‍റെ അപേക്ഷ കോടതി തള്ളുകയായിരുന്നു.

റെനോ-നിസാന്‍-മിസ്തുബിഷി സഖ്യത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്നു ഗോണ്‍. അറസ്റ്റിന് പിന്നാലെ നിസാനും മിസ്തുബിഷും ഇദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് റെനോയുടെ ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്ന ഇദ്ദേഹം ജനുവരിയില്‍ രാജിവെക്കുകയായിരുന്നു.

Intro:Body:

നിസാന്‍ മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഗോണിന് ജാമ്യം

സ്വന്തം താല്‍പര്യങ്ങള്‍ക്കായി കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും വിധം പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ജയില്‍ ശിക്ഷ അനുഭവിക്കുന്ന നിസാന്‍ മോട്ടോര്‍സ് കമ്പനി മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഗോണിന് ജാമ്യം. ഒമ്പത് മില്യണ്‍ യുഎസ് ഡോളര്‍ കെട്ടിവെച്ചതിന് ശേഷമാണ് കോടതി ഗോണിന് ജാമ്യം അനുവദിച്ചത്. 

മൂന്ന് മാസത്തെ തുടര്‍ച്ചയായ തടവിന് ശേഷമാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്. അതേ സമയം ജാമ്യം അനുവദിച്ചെങ്കിലും ഗോണിന് ജപ്പാന്‍ വിട്ട് പോകാന്‍ സാധിക്കില്ല. ഇതിന് പുറമെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിനും മറ്റ് കമ്പനികളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനും ഇയാള്‍ക്ക് വിലക്ക് നിലനില്‍ക്കും. മൂന്നാം തവണ നല്‍കിയ ജാമ്യാപേക്ഷയിലാണ് ഗോണിന് ജാമ്യം അനുവദിച്ചത്. മുമ്പ് രണ്ട് തവണയും ഇദ്ദേഹത്തിന്‍റെ അപേക്ഷ കോടതി തള്ളുകയായിരുന്നു. 

റെനോ-നിസാന്‍-മിസ്തുബിഷി സഖ്യത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്നു ഗോണ്‍. അറസ്റ്റിന് പിന്നാലെ നിസാനും മിസ്തുബിഷും ഇദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് റെനോയുടെ ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്ന ഇദ്ദേഹം ജനുവരിയില്‍ രാജിവെക്കുകയായിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.