ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഉല്‍പാദനം കുറച്ചു. ജൂലൈയില്‍ മാത്രം 25.15 ശതമാനം ഉള്‍പാദനമാണ് കുറച്ചത്. തുടര്‍ച്ചായയി ആറാം മാസമാണ് കമ്പനി ഉല്‍പാദനം കുറക്കുന്നത്. വില്‍പനയില്‍ ഉണ്ടായ ഇടിവാണ് ഉല്‍പാദനം കുറക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.
ജൂലൈയില്‍ 1,30,541 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി ഉല്‍പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 1,78,533 യൂണിറ്റ് വാഹനങ്ങളായിരുന്നു. കമ്പനിയുടെ മിനി കോംപാക്ട് സെഗ്മെന്‍റ് കാറുകളായ ആൾട്ടോ, ന്യൂ വാഗൺ ആർ, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ എന്നിവയുടെ ഉല്‍പാദനവും 95,733 യൂണിറ്റായി ചുരുങ്ങി. കഴിഞ്ഞ ജൂലൈയിൽ ഇത് 1,27,715 യൂണിറ്റായിരുന്നു. 19,464 യൂണിറ്റ് ഉല്‍പാദനം ഉണ്ടായിരുന്ന യൂട്ടിലിറ്റി വാഹനങ്ങളായ ജിപ്‌സി, വിറ്റാര ബ്രെസ്സ, എർട്ടിഗ, എസ്-ക്രോസ് എന്നിവയുടെ ഉൽപാദനവും 24,718 യൂണിറ്റായി കുറഞ്ഞു.