ന്യൂഡല്‍ഹി: ഇന്‍റിഗോ എയര്‍ലൈന്‍സിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് ജൂലൈ പത്തൊമ്പതിന് യോഗം ചേരും. കമ്പനിയുടെ പ്രധാന പ്രമോട്ടര്‍മാര്‍മാരായ രാഹുൽ ഭാട്ടിയയും രാകേഷ് ഗാംഗ്വാളും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ബോര്‍ഡ് യോഗം ചേരുന്നത്.
കമ്പനിയിൽ ഭരണപരമായ വീഴ്ചകൾ ആരോപിച്ച് രാകേഷ് ഗംഗ്വാള്‍ മാർക്കറ്റ് റെഗുലേറ്ററായ സെബിയെ സമീപിച്ചതോടെയാണ് തര്‍ക്കം പരസ്യമായത്. റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷനുകളെ (ആര്‍പിടി) സംബന്ധിച്ചായിരുന്നു രാകേഷിന്‍റെ പ്രധാന ആരോപണം. ഭാട്ടിയ ഗ്രൂപ്പിന് കൂടുതൽ അധികാരം നൽകുന്ന ഓഹരി ഉടമകളുടെ കരാറിനെക്കുറിച്ചും ഗംഗ്വാൾ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. വിഷയത്തില്‍ ജൂലൈ പത്തൊമ്പതിനകം വിശദീകരണം നൽകണമെന്ന് കമ്പനിയോട് സെബി നിർദേശിച്ചിരുന്നു. നിലവില്‍ കമ്പനിയുടെ 37 ശതമാനം ഓഹരി രാകേഷിനും 38 ശതമാനം ഓഹരി ഭാട്ടിയക്കും ഉണ്ട്.