പ്രമുഖ വിമാനക്കമ്പനിയായ ഇന്‍റിഗോയുടെ ഉടമകളായ രാഹുല്‍ ഭാട്ടിയയും രാകേഷ് ഗന്‍ഗ്വാളും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കാര്യങ്ങളിലാണ് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുന്നത്.
എത്രയും വേഗം കമ്പനിയെ ലഭത്തിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിലപാടാണ് യുഎസ് എയര്‍വെയ്സ് ഗ്രൂപ്പിന്‍റെ ചെയര്‍മാനായിരുന്ന രാകേഷ് ഗന്‍ഗ്വാളിനുള്ളത്. എന്നാല്‍ കമ്പനിയുടെ ഭാവി കൂടി പരിഗണിച്ച് കരുതലോടെയുള്ള സമീപനം സ്വീകരിക്കണമെന്നാണ് രാഹുല്‍ ഭാട്ടിയയുടെ അഭിപ്രായം. രണ്ട് ഉടമകളും രണ്ട് നിലപാട് സ്വീകരിച്ചതോടെ നിലവിലെ സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ കമ്പനി നേതൃത്വം പ്രതിസന്ധി നേരിടുകയാണ്.