ETV Bharat / business

കൂടുതൽ ഇളവ് നൽകുന്ന ഡീലർമാർക്കെതിരെ നടപടി; മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴ

author img

By

Published : Aug 24, 2021, 11:22 AM IST

വാഹനങ്ങൾ വില്ക്കുമ്പോൾ ഷോറൂമുകൾ നൽകുന്ന ഇളവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് പിഴ.

competition commission of india  maruti suzuki india  200 crores penalty upon maruti suzuki  മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴ  മാരുതി സുസുക്കി
കൂടുതൽ ഇളവ് നൽകുന്ന ഡീലർമാർക്കെതിരെ നടപടി; മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴ

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് കോംമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) 200 കോടി രൂപ പിഴ ചുമത്തി. വാഹനങ്ങൾ വില്ക്കുമ്പോൾ ഷോറൂമുകൾ നൽകുന്ന ഇളവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് പിഴ.

Also Read: സംസ്ഥാനത്ത് സ്വർണവില ഉയരുന്നു

ഡീലർമാരുടെ ഡിസ്കൗണ്ട് പോളിസികളിൽ ഇടപെട്ട കമ്പനിയുടെ നടപടി മത്സര വിരുദ്ധമാണെന്ന് ( anti-competitive practice under law) സിസിഐ വിലയിരുത്തി. ഇളവുകൾ നൽകുന്നത് നിയന്ത്രിക്കാൻ ഡീലർമാരുമായി മാരുതി സുസുക്കിക്ക് ഉള്ള കരാറുകൾ നിർത്തിവെക്കാനും സിസിഐ ആവശ്യപ്പെട്ടു.

2017ൽ ഒരു ഓട്ടോ ഡീലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാരുതിക്കെതിരെ നടപടി. മാരുതിയുടെ വില്പന നയം ഉപഭോക്താക്കളുടെ താൽപ്പര്യത്തിന് എതിരാണെന്നും ഉപഭോക്താക്കൾക്ക് കൂടുതൽ ഇളവ് നൽകാൻ കമ്പനി അനുവദിച്ചില്ലെന്നുമായിരുന്നു പരാതി. ഒരു ഡീലർ അധിക കിഴിവുകൾ നൽകുന്നതായി കണ്ടെത്തിയാൽ മാരുതി പിഴ ഈടാക്കുമെന്നും പരാതിയിൽ പറയുന്നു.

ഉത്തരവ് ലഭിച്ച് 60 ദിവസത്തിനകം പിഴ അടയ്‌ക്കാനാണ് സിസിഐ മാരുതി സുസുക്കിക്ക് നിർദേശം നൽകിയിരിക്കുന്നത്. ഡീലർമാർ അധിക ഇളവുകൾ നൽകുന്നുണ്ടോ എന്നറിയാൻ മാരുതി സുസുക്കി ഏജൻസികളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഡീലർമാരെ ഭീഷണിപ്പെടുത്തുന്നതായും കോർപ്പറേറ്റ് കാര്യ മന്ത്രാലയം തിങ്കളാഴ്ച ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

സിസിഐയുടെ ഉത്തരവ് പരിശോധിക്കുകയാണെന്നും നിയമപ്രകാരം ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും മാരുതി സുസുക്കി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.