പ്രശസ്ത പഠന സഹായ ആപ്പായ ബൈജൂസ് ലേണിംഗ് ആപ്പ്മലയാളമുള്‍പ്പെടെ മറ്റ്പ്രദേശിക ഭാഷകളിലും അവതരിപ്പിക്കാനൊരുങ്ങുന്നു.കമ്പനി സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം തന്നെ ആപ്പിന്‍റെ പ്രദേശിക പതിപ്പുകള്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മലയാളം, മറാത്തി, ഗുജറാത്തി എന്നീ ഭാഷകളിലായിരിക്കും ആപ്പ് ആദ്യം എത്തുക. പിന്നീട് മറ്റ് ഭാഷകളിലും ആപ്പ് പുറത്തിറക്കും. അടുത്തിടെ ആപ്പിന്‍റെ ഹിന്ദി പതിപ്പ് പുറത്ത് വിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നതെന്ന് ബൈജു പറഞ്ഞു. നിലവില്‍ രാജ്യത്ത് 1700 ഓളം നഗരങ്ങളിലും പട്ടണങ്ങളിലുമായിതങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ഉണ്ടെന്ന് ബൈജു അവകാശപ്പെടുന്നു. പ്രദേശിക ഭാഷകളില്‍ കൂടി ആപ്പ് എത്തുമ്പോള്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ നാല് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഗണിതം, രസതന്ത്രം, ഊര്‍ജ തന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുന്നത്. പ്രൈമറി ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക്കൂടെ സഹയകമാകുന്ന വിധത്തില്‍ ആപ്പിനെ വിപുലീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്നും ബൈജു പറഞ്ഞു.