ETV Bharat / business

വീണ്ടും എറ്റെടുക്കലുമായി ബൈജൂസ് ; സിംഗപ്പൂർ ആസ്ഥാനമായ ഗ്രേറ്റ് ലേണിങ്ങിനെ സ്വന്തമാക്കി - ബൈജൂസ്

ഒരു സ്വതന്ത്ര വിഭാഗമായി ഗ്രേറ്റ് ലേണിങ് പ്രവർത്തിക്കുമെന്നും കമ്പനിയിൽ 40 കോടി ഡോളറിന്‍റെ അധിക നിക്ഷേപം നടത്തുമെന്നും ബൈജൂസ്.

byjus big acquisition  byjus app  great learning  byju raveendran  ബൈജൂസ്  ഗ്രേറ്റ് ലേണിങ്ങ്
വിണ്ടും എറ്റെടുക്കലുമായി ബൈജൂസ്; സിംഗപ്പൂർ ആസ്ഥാനമായ ഗ്രേറ്റ് ലേണിങ്ങിനെ സ്വന്തമാക്കി
author img

By

Published : Jul 27, 2021, 7:22 PM IST

ബെംഗളൂരു : കാലിഫോർണിയ ആസ്ഥാനമായുള്ള ഓൺ‌ലൈൻ റീഡിങ് പ്ലാറ്റ്‌ഫോം എപ്പിക്കിനെ ഏറ്റെടുത്തതിന് പിന്നാലെ മറ്റൊരു കമ്പനിയെയും സ്വന്തമാക്കി ബൈജൂസ്. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേറ്റ് ലേണിങ്ങിനെയാണ് ബൈജൂസ് നേടിയത്.

60 കോടി ഡോളറിന്‍റെ (ഏകദേശം 4,470 കോടി രൂപ) ഇടപാടിലൂടെയാണ് പ്രഫഷണൽ/ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ബ്രാൻഡായ ഗ്രേറ്റ് ലേണിങ്ങിനെ ബൈജൂസ് ഏറ്റെടുത്തത്.

Also Read: യുഎസ് ആസ്ഥാനമായ റീഡിങ് പ്ലാറ്റ്‌ഫോം "എപ്പിക്കിനെ" സ്വന്തമാക്കി ബൈജൂസ്

ഒരു സ്വതന്ത്ര വിഭാഗമായി ഗ്രേറ്റ് ലേണിങ് പ്രവർത്തിക്കുമെന്നും കമ്പനിയിൽ 40 കോടി ഡോളറിന്‍റെ അധിക നിക്ഷേപം നടത്തുമെന്നും ബൈജൂസ് അറിയിച്ചു. ഗ്രേറ്റ് ലേണിങ് സ്ഥാപകനും സിഇഒയും ആയ മോഹൻ ലഖംരാജുവും സഹസ്ഥാപകരായ ഹരി നായർ, അർജുൻ നായർ എന്നിവരും ഇപ്പോഴത്തെ പദവിയിൽ തന്നെ തുടരും.

2013ൽ ആരംഭിച്ച ഗ്രേറ്റ് ലേണിങ്ങിന് 140ൽ അധികം രാജ്യങ്ങളിൽ ഉപയോക്താക്കളുമുണ്ട്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നിന്നുള്ള വിദഗ്‌ധരുമായും സ്റ്റാൻഫഡ്, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), മകോംബ്‌സ് സ്കൂൾ ഓഫ് ബിസിനസ് തുടങ്ങിയവയുമായി ഗ്രേറ്റ് ലേണിങ്ങ് സഹകരിക്കുന്നുണ്ട്.

നിലവിൽ സ്കൂൾ തലത്തിൽ പഠന വിഭവങ്ങൾ ഒരുക്കുന്ന ബൈജൂസ് ഗ്രേറ്റ് ലേണിങ്ങിനെ ഏറ്റെടുത്തതോടെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൂടി ചുവടുവച്ചിരിക്കുകയാണ്. മലയാളിയായ ബൈജു രവീന്ദ്രൻ 2015ൽ ആണ് ബൈജൂസ് സ്ഥാപിക്കുന്നത്.

എപ്പിക്കിന്‍റെ ഏറ്റെടുക്കലിന് പുറമെ വടക്കേ അമേരിക്കൻ വിപണിയിൽ 100 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.