റിലയൻസ് ജിയോയുമായി സ്പെക്ട്രം വ്യാപാര കരാർ ഉറപ്പിച്ച് ഭാരതി എയർടെൽ. മൂന്ന് സർക്കിളുകളിലെ എയർടെല്ലിന്‍റെ 800 മെഗാഹെർട്‌സ് സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശം ജിയോക്ക് കൈമാറുന്നതാണ് കരാർ. റിലയൻസുമായുള്ള ഇടപാടിലൂടെ 1,004.8 കോടി രൂപ ലഭിച്ചതായി എയർടെൽ അറിയിച്ചു.
Also Read: ഇന്ത്യയിൽ ഇനി ബിറ്റ് കോയിനുകൾ ഉപയോഗിച്ച് സാധനം വാങ്ങാം
കൂടാതെ കരാറിന്‍റെ ഭാഗമായി ഈ സ്പെക്ട്രവുമായി ബന്ധപ്പെട്ട എയർടെല്ലിന്‍റെ 459 കോടിയുടെ കടബാധ്യതയും റിലയൻസ് ഏറ്റെടുക്കും. കഴിഞ്ഞ ഏപ്രിലിൽ ആണ് ഇരു കമ്പനികളും വ്യാപാര കരാറിൽ ഏർപ്പെടുമെന്ന് പ്രഖ്യാപിച്ചത്.
എയർടെല്ലിന്‍റെ ആന്ധ്രാപ്രദേശ്, ഡൽഹി, മുംബൈ സർക്കിളുകളിലെ സ്പെക്ട്രങ്ങൾ ഉപയോഗിക്കാനുള്ള അവകാശമാണ് ജിയോ സ്വന്തമാക്കിയത്. പ്രഖ്യാപനത്തെ തുടർന്ന് ഭാരതി എയർടെല്ലിന്‍റെ ഓഹരി വില രണ്ടു ശതമാനം ഉയർന്ന് 636 രൂപയിലെത്തി. ഉപയോഗിക്കാതെ കിടക്കുന്ന സ്പെക്‌ട്രമാണ് റിലയൻസിന് കൈമാറുന്നതെന്ന് കഴിഞ്ഞ ഏപ്രിലിൽ കൈമാറ്റം പ്രഖ്യാപിച്ചപ്പോൾ എയർടെൽ അറിയിച്ചിരുന്നു.