ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ആപ്ലിക്കേഷന്‍ യുവതലമുറയുടേയും വിദ്യാര്‍ഥികളുടേയും ഭാവി നശിപ്പിക്കുമെന്നാണ് കോടതി നിരീക്ഷണം. ഇത്തരത്തില്‍ ഉചിതമല്ലാത്ത സന്ദേശങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ടിക് ടോക് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് തമിഴ്നാട് ഐടി മന്ത്രി എം മണികണ്ഠന്‍ പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ നിയമങ്ങള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതിയുടെ ഉത്തരവ് അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം 50 മില്യണ്‍ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. ഈ സാഹചര്യത്തില്‍ ആപ്ലിക്കേഷന്‍ നിരോധിക്കുന്നത് കമ്പനിക്ക് ഭീമമായ നഷ്ടമുണ്ടാക്കുമെന്നും കമ്പനി വ്യക്തമാക്കി.
ടിക് ടോക് നിരോധിക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതി - മദ്രാസ് ഹൈക്കോടതി
ഉചിതമല്ലാത്ത സന്ദേശങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷനുകള്‍ നിരോധിക്കേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണെന്ന് കോടതി വ്യക്തമാക്കി.