ന്യൂഡൽഹി: നിഷേപം നടത്തിയ മൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന വാർത്തകൾക്ക് പിന്നാലെ അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ ഇടിഞ്ഞു. നാഷണൽ സെക്യുരിറ്റി ഡിപോസിറ്ററി ലിമിറ്റഡ്((NSDL) ആണ് ഓഹരികൾ മരവിപ്പിച്ചത്. എന്നാൽ നിഷേപം നടത്തിയ കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും വാർത്തകൾ തെറ്റാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ തിങ്കളാഴ്‌ച അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ 25 ശതമാനം ഇടിവോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അദാനി എന്‍റർപ്രൈസസിന്‍റെ ഓഹരികൾ 6.26 ശതമാനം ഇടിഞ്ഞ് 1,501.25 രൂപയിലെത്തി.
അദാനി പോർട്ട്സ് അൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോണിന്‍റെ ഓഹരികൾ 8.36 ശതമാനം ഇടിഞ്ഞ് 768.70 രൂപയിലെത്തി. തിങ്കളാഴ്‌ച രാവിലെ അദാനി എന്‍റർപ്രൈസസ് ഓഹരികൾ 24.99 ശതമാനം ഇടിഞ്ഞ് 1,201.10 രൂപയിലെത്തിയിരുന്നു.
Also Read:ബസ്‌മതി അരിയുടെ ഉടമസ്ഥാവകാശം പങ്കുവയ്ക്കാൻ ഇന്ത്യയും പാകിസ്ഥാനും
അദാനി പോർട്ട്സ് ഓഹരികൾ 18.75 ശതമാനം ഇടിഞ്ഞ് 681.50 രൂപയും ആയിരുന്നു. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന അദാനി ഗ്രൂപ്പിന്‍റെ പ്രസ്താവനെ തുടർന്നാണ് ഓഹരി വിപണിയിൽ കമ്പനി ഓഹരികൾ നേരിയ തിരിച്ചുവരന് നടത്തിയത്. അദാനി ഗ്രൂപ്പിന്‍റെ എല്ലാ ഓഹരികളും ഇടിയാവുന്നതിന്‍റെ പരമാവധിയായ ലോവർ സർക്യൂട്ട് പരിധിയിൽ എത്തിയിരുന്നു.
അദാനി ഗ്രീൻ എനർജി 4.13 ശതമാനം ഇടിഞ്ഞ് 1,175.95 രൂപയിലും അദാനി ടോട്ടൽ ഗ്യാസ് അഞ്ച് ശതമാനം ഇടിഞ്ഞ് 1,544.55 രൂപയിലും അദാനി ട്രാൻസ്മിഷൻ അഞ്ച് ശതമാനം ഇടിഞ്ഞ് 1,517.25 രൂപയിലും അദാനി പവർ 4.99 ശതമാനം ഇടിഞ്ഞ് 140.90 രൂപയിലും എത്തിയിരുന്നു.
അദാനി ഗ്രൂപ്പിലെ പ്രധാന നിഷേപകരായ ആൽബുല ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ട് എന്നിവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്നാണ് വാർത്തകൾ.