കാലിഫോർണിയ: കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഐടി മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാവരും വീടുകളിൽ ഇരുന്ന് ജോലി ചെയ്യുകയാണ്. എന്നാൽ ഇനി മുതൽ അങ്ങോട്ട് കൊവിഡ് ഇല്ലെങ്കിലും തങ്ങളുടെ തൊഴിലാളികൾക്ക് ആവശ്യമെങ്കിൽ വീടുകളിൽ ഇരുന്ന് ജോലി ചെയ്യാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്വിറ്റർ.തങ്ങളുടെ ജീവനക്കാർക്ക് വീട്ടിൽ നിന്ന് ചെയ്യാവുന്ന തരത്തിലുള്ള റോളുകളാണ് ഉള്ളത്. അതുകൊണ്ട് വീടുകളിൽ ഇരുന്ന ജോലി ചെയ്യാൻ അവർ ആഗ്രഹിക്കുന്നെങ്കിൽ അത് നടപ്പാക്കുമെന്നും ട്വിറ്റർ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.അല്ലാത്തപക്ഷം, ജീവനക്കാർക്ക് അവരുടെ ഓഫീസുകളിലേക്ക് മടങ്ങാവുന്നതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സെപ്റ്റംബറിന് മുമ്പ് ട്വിറ്റർ ഓഫീസുകൾ തുറക്കില്ലെന്നും അതിന് മുമ്പ് ബിസിനസ്സ് യാത്രകൾ ഉണ്ടാകില്ലെന്നും ഈ വർഷം വ്യക്തിഗത കമ്പനി ഇവന്‍റുകളൊന്നുമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.