ഇടുക്കി: പാകിസ്ഥാനിലെ അപൂർവയിനം കന്നുകാലിയെ സ്വന്തമാക്കി ഇടുക്കി സ്വദേശി. ഹരിയാനയിൽ നിന്നും ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് ബിജുമോൻ ആന്‍റണി പശുവിനെ വാങ്ങിയത്. സിന്ധിലെ താര്‍പാര്‍ക്കര്‍ ജില്ലയില്‍ നിന്നുള്ള ഈ പശുക്കൾ വൈറ്റ് സിന്ധി എന്ന പേരിലും അറിയപ്പെടുന്നു. ഇവയിൽ നിന്നും 300 ദിവസം കൊണ്ട് 1500 മുതൽ 2000 ലിറ്റർ വരെ പാൽ ലഭിക്കും. കടുത്ത ചൂടിൽ യാത്ര ചെയ്യാൻ സാധിക്കുന്നതിനാലാണ് ഈ പശുക്കൾക്ക് താര്‍പാര്‍ക്കര്‍ എന്ന പേര് ലഭിച്ചതെന്നും പറയുന്നു.
സംസ്ഥാനത്തെ മികച്ച കർഷകനുള്ള അവാർഡ് നേടിയ ബിജുവിന് കന്നുകാലി വളർത്തൽ ഒരു ഹോബിയാണ്. നാടൻ പശുക്കളോടുള്ള കമ്പം മൂലമാണ് ബിജു താർപാർക്കറിനെ വാങ്ങിയത്. കേരളത്തിൽ വളരെ അപൂർവമായാണ് ഈ ഇനം പശുക്കളെ കാണാൻ സാധിക്കുന്നത്. ഇവയുടെ പാലിൽ 4.7 മുതൽ 4.9 ശതമാനം വരെ കൊഴുപ്പുണ്ട്. മാത്രമല്ല ഒരു ലിറ്റർ പാലിന് നൂറ് രൂപയിലധികം വിലയും ലഭിക്കും.