ഐടി സ്ഥാപനമായ ടെക് മഹീന്ദ്ര 1956 കോടിയുടെ ഷെയറുകള്‍ തിരികെ വാങ്ങാനൊരുങ്ങുന്നു. നിലവിലെ വാണിജ്യവില പ്രകാരം 14.59 ശതമാനമാണ് പ്രീമിയം. കമ്പനിയുടെ ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നീക്കം.
950 രൂപ നിരക്കിലാണ് ഷെയറുകള്‍ തിരികെ വാങ്ങിയത്. 2.05 കോടി ഇക്വുറ്റി ഷെയറുകളാണ് കമ്പനി വാങ്ങാന്‍ നിര്‍ദേശിച്ചത്. മാര്‍ച്ച് ആറിന് മുമ്പായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കമ്പനി പറയുന്നു. എന്നാല്‍ തിയതികളുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനം ആയിട്ടില്ല. നിലവിലെ കമ്പോള വിലയിലും 14.59 ശതമാനം ഉയര്‍ന്ന വിലയിലാണ് കമ്പനി ഷെയറുകള്‍ തിരികെ വാങ്ങുന്നത്.
ചില ഐടി കമ്പനികള്‍ തങ്ങളുടെ ലാഭം ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഇത്തരത്തില്‍ ബയ്ബാക്കുകളായും ഓഹരികളുമായാണ് നല്‍കുന്നത്. നേരത്തെ ഇന്‍ഫോസിസും ഇത്തരത്തില്‍ 8260 കോടി ബയ്ബാക്കായി നല്‍കിയിരുന്നു.