ETV Bharat / business

ജെറ്റ് എയര്‍വേയ്സിന്‍റെ വീഴ്ച മുതലാക്കി സ്പൈസ് ജെറ്റ്; സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുന്നു

ഇരുപത്തിയേഴ് പുതിയ വിമാനങ്ങള്‍ രംഗത്തിറക്കി വിപണി കൈയ്യടക്കാനാണ് സ്പൈസ് ജെറ്റ് തയ്യാറെടുക്കുന്നത്

സ്പൈസ് ജെറ്റ്
author img

By

Published : Apr 19, 2019, 4:53 PM IST

കടക്കെണിമൂലം താല്‍ക്കാലികമായി ജെറ്റ് എയര്‍വേയ്സ് സര്‍വ്വീസ് നിര്‍ത്തിയതോടെ സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി സ്പൈസ് ജെറ്റ്. ഇരുപത്തിയേഴ് പുതിയ വിമാനങ്ങള്‍ രംഗത്തിറക്കി വിപണി കൈയ്യടക്കാനാണ് സ്പൈസ് ജെറ്റ് തയ്യാറെടുക്കുന്നത്.

പുതിയ വിമാനങ്ങളെത്തുന്നതോടെ സ്പൈസ് ജെറ്റിന്‍റെ സര്‍വ്വീസുകളുടെ എണ്ണം നൂറ് കവിയും. നിലവില്‍ 76 വിമാനങ്ങളാണ് സ്പൈസ്ജെറ്റിനുള്ളത്. പുതിയതായി ഇരുപത്തിയൊന്ന് വിമാനങ്ങള്‍ സര്‍വ്വീസ് ആരംഭിക്കാന്‍ സ്പൈസ് ജെറ്റ് പദ്ധതിയിട്ടിരുന്നു എന്നാല്‍ ജെറ്റ് എയര്‍വേയ്സ് താല്‍ക്കാലികമായി സര്‍വ്വീസ് നിര്‍ത്തിയതോടെ ആറ് പുതിയ വിമാനം കൂടി സര്‍വ്വീസ് നടത്താന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.

ഏപ്രില്‍ 26 മുതല്‍ പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയില്‍ ഭൂരിഭാഗവും ആഭ്യന്തര സര്‍വ്വീസുകളായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുംബൈ ഡല്‍ഹി എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഭൂരിപക്ഷം സര്‍വ്വീസുകളും.

Intro:Body:

demo prakashan

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.