സമ്പൂര്‍ണമായി 5ജി സേവനം ഏര്‍പ്പെടുത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതി ദക്ഷിണ കൊറിയ സ്വന്തമാക്കി. ബുധനാഴ്ചയാണ് കൊറിയയില്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടത്. വ്യാഴാഴ്ചയായിയുന്നു 5ജി സേവനം അവതരിപ്പിക്കാനായി കൊറിയ തയ്യാറായിരുന്നത്. എന്നാല്‍ അമേരിക്ക 5ജി സേവനങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കൊറിയ ഒരു ദിവസം മുമ്പ് സേവനം ആരംഭിച്ചത്.
എസ്കെ ടെലികോം, കെടി, എല്‍ജി പ്ലസ് എന്നീ ടെലികോം കമ്പനികളാണ് 5ജി സേവനം ലഭ്യമാക്കുന്നത്. ഒളിമ്പ്യന്‍ താരം കിംയുവാനയും രണ്ട് പോപ് താരങ്ങളുമാണ് ലോകത്തെ ആദ്യത്തെ 5 ജി സ്മാര്‍ട്ഫോണ്‍ വരിക്കാരായിരിക്കുന്നതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. നിലവില്‍ വിവധ രാജ്യങ്ങളുടെ പല നഗരങ്ങളിലും 5ജി സേവനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ രാജ്യത്താകെമാനം 5ജി സേവനം അവതരിപ്പിച്ചത് ഇത് ആദ്യമായാണ്.