പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയാ മോട്ടാര്‍സ് ഇന്ത്യയില്‍ ചുവടുറപ്പിക്കാനൊരുങ്ങുന്നു. കിയയുടെ മിഡ് എസ്യുവി വിഭാഗത്തില്‍പെട്ട എസ്പി2ഐ ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്ന് കിയ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യോങ് എസ് കിം പറഞ്ഞു. ഒരുവർഷം മുമ്പാണ് കിയാ ഇന്ത്യയിലെ പ്രവർത്തനം ആന്ധ്രപ്രദേശിലെ അനന്തപൂരിലെ പ്ലാൻറിൽ തുടങ്ങിയത്. 536 ഏക്കറാണ് പ്ലാന്‍റിന്‍റെ വിസ്തൃതി. പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റോബർട്ട്, നിർമ്മിതബുദ്ധി എന്നീ ലോകോത്തര നിലവാരത്തിലുള്ള സാങ്കേതികവിദ്യയോടൊപ്പം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലുള്ള രൂപകൽപ്പന നടത്തുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും കേരളത്തിൽ കിയാ മോട്ടോഴ്സിന് വലിയ സ്വാധീനം സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും യോങ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വാഹന വിപണി പിടിക്കാന്‍ കിയാ മോട്ടോര്‍സ്
കിയ ഡിസൈന്‍ ചെയ്ത രണ്ട് വ്യത്യസ്ത മോഡലുകളാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ അവതരിപ്പിച്ചത്. അടുത്ത മൂന്നു വർഷത്തിനുള്ളില്‍ ഇന്ത്യയിലെ പ്രമുഖ 5 ഓട്ടോമൊബൈൽ കമ്പനികളിലൊന്ന് ആവാനുള്ള ലക്ഷ്യത്തോടെയാണ് കിയാ കമ്പനിയുടെ കടന്നുവരവ്.
പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയാ മോട്ടാര്‍സ് ഇന്ത്യയില്‍ ചുവടുറപ്പിക്കാനൊരുങ്ങുന്നു. കിയയുടെ മിഡ് എസ്യുവി വിഭാഗത്തില്‍പെട്ട എസ്പി2ഐ ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്ന് കിയ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യോങ് എസ് കിം പറഞ്ഞു. ഒരുവർഷം മുമ്പാണ് കിയാ ഇന്ത്യയിലെ പ്രവർത്തനം ആന്ധ്രപ്രദേശിലെ അനന്തപൂരിലെ പ്ലാൻറിൽ തുടങ്ങിയത്. 536 ഏക്കറാണ് പ്ലാന്‍റിന്‍റെ വിസ്തൃതി. പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റോബർട്ട്, നിർമ്മിതബുദ്ധി എന്നീ ലോകോത്തര നിലവാരത്തിലുള്ള സാങ്കേതികവിദ്യയോടൊപ്പം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലുള്ള രൂപകൽപ്പന നടത്തുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും കേരളത്തിൽ കിയാ മോട്ടോഴ്സിന് വലിയ സ്വാധീനം സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും യോങ് കൂട്ടിച്ചേര്‍ത്തു.
പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയാ മോട്ടാര്‍സ്. ഇന്ത്യയില്‍ ചുവടുറപ്പിക്കാനൊരുങ്ങുന്നു. കിയ ഡിസൈന്‍ ചെയ്ത രണ്ട് വ്യത്യസ്ത മോഡലുകളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്.
കിയയുടെ മിഡ് എസ്യുവി വിഭാഗത്തില്‍പെട്ട എസ്പി2ഐ ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് കിയ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യോങ് എസ് കിം മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന്‍റെ ഭാഗമായി ആന്ധ്രയിലെ അനന്ത്പൂരില്‍ കമ്പനി പ്ലാന്‍റ് ആരംഭിച്ചിട്ടുണ്ട് ഇതിന്‍റെ ട്രയല്‍ റണ്‍ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 536 ഏക്കറാണ് പ്ലാന്‍റിന്‍റെ വിസ്തൃതി. പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2021നുള്ളില്‍ കിയയുടെ അഞ്ച് മോഡുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നും യോങ് പറഞ്ഞു. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കിയ പതിനാല് വാഹനങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ ഏറ്റവംു ശ്രദ്ധേയമായ കാര്‍ണിവെല്‍ എംവിപി എന്ന കാറും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്.