ETV Bharat / business

നിക്ഷേപ ഫോറത്തിന്‍റെ ഏറ്റവും പുതിയ ഭക്ഷണ സംസ്‌കരണ പതിപ്പ് പുറത്തിറക്കി ഇന്‍വെസ്റ്റ് ഇന്ത്യ - ഭക്ഷണ സംസ്‌കരണ പതിപ്പ്

ആറ് സംസ്ഥാന സര്‍ക്കാരുകളും 18 ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള 180 കമ്പനികളും ചര്‍ച്ചയില്‍ പങ്കെടുത്തു

Harsimrat Kaur Badal  national investment promotion  Union Ministry for food processing  COVID-19 pandemic,  നിക്ഷേപ ഫോറം  ഭക്ഷണ സംസ്‌കരണ പതിപ്പ്  ഇന്‍വെസ്റ്റ് ഇന്ത്യ
നിക്ഷേപ ഫോറത്തിന്‍റെ ഏറ്റവും പുതിയ ഭക്ഷണ സംസ്‌കരണ പതിപ്പ് പുറത്തിറക്കി ഇന്‍വെസ്റ്റ് ഇന്ത്യ
author img

By

Published : Jun 23, 2020, 10:39 AM IST

ന്യൂഡല്‍ഹി: നിക്ഷേപ ഫോറത്തിന്‍റെ ഏറ്റവും പുതിയ ഭക്ഷണ സംസ്‌കരണ പതിപ്പ് പുറത്തിറക്കി കേന്ദ്ര ഭക്ഷണ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്‍റെ ഫെസിലിറ്റേഷന്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യ. ആഗോള വ്യവസായ പ്രമുഖരും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉന്നതതല ഉദ്യോഗസ്ഥരും തമ്മിൽ വിശദമായ ചര്‍ച്ചകള്‍ നടത്തുന്നതിന് ഇൻവെസ്റ്റ് ഇന്ത്യ ഈ ഫോറത്തിലൂടെ രൂപകൽപന ചെയ്തിട്ടുണ്ട്. വെബിനാറില്‍ ആന്ധ്രാ പ്രദേശ്, അസം, മധ്യപ്രദേശ്, പഞ്ചാബ്, തെലങ്കാന, യുപി സംസ്ഥാന സര്‍ക്കാരുകളും 18 ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള 180 കമ്പനികളും പങ്കെടുത്തു. ലോക ശ്രദ്ധ പോഷകാഹാരത്തിലാണെന്നും ലോക ഭക്ഷ്യ വിപണിയിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശരിയായ സമയമാണിതെന്നും കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹർസിമ്രത് കൗര്‍ ബാദൽ പറഞ്ഞു.

ഇന്ത്യയിലേക്ക് ആഭ്യന്തര-വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി പ്രത്യേക നിക്ഷേപ സംവിധാനവും മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ്‌ പ്രതിസന്ധി മൂലം രാജ്യത്തെ ഭക്ഷ്യ മേഖല വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ ലോക്ക്‌ ഡൗണ്‍ വിജയകരമാണെന്ന് ഉറപ്പ് വരുത്തുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പല രാജ്യങ്ങളിലേക്കും ഇറക്കുമതി ചെയ്യുന്നത് കമ്പനികള്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രാദേശികതയെ പിന്തുണയ്‌ക്കുക എന്ന ആശയത്തെ സ്വീകരിക്കുന്ന എല്ലാ സംസ്ഥാനങ്ങളേയും പിന്തുണയ്‌ക്കുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.