ETV Bharat / business

പാസഞ്ചർ കോച്ച് ഉത്പാദനം 46 ശതമാനം കുറയ്ക്കുമെന്ന് റെയിൽവേ - പാസഞ്ചർ കോച്ച് ഉത്പാദനം

അതേ സമയം ഇഎംയു അല്ലെങ്കിൽ മെട്രോ സർവീസുകൾക്കായി ഉപയോഗിക്കുന്ന സെൽഫ്-പ്രൊപ്പെൽഡ് കോച്ചുകളുടെ ഉത്പാദനം വർധിപ്പിക്കാനും റെയിൽവെ തീരുമാനിച്ചു.

railways  railway passenger coach  റെയിൽവേ പാസഞ്ചർ കോച്ച്  പാസഞ്ചർ കോച്ച് നിർമാണം  പാസഞ്ചർ കോച്ച് ഉത്പാദനം  cut passenger coach production
പാസഞ്ചർ കോച്ച് ഉത്പാദനം 46 ശതമാനം കുറയ്ക്കുമെന്ന് റെയിൽവേ
author img

By

Published : Aug 7, 2021, 3:07 PM IST

ന്യൂഡൽഹി: രാജ്യത്തെ പാസഞ്ചർ കോച്ച് ഉത്പാദനം അടുത്ത രണ്ട് വർഷത്തിനുള്ളിൽ പകുതിയായി കുറയ്ക്കുമെന്ന് റെയിൽവേ മന്ത്രാലയം. റോഡ്, വായു ഗതാഗതങ്ങളിൽ നിന്നുള്ള മത്സരം കുറഞ്ഞതാണ് തീരുമാനത്തിന് പിന്നിൽ. 2023-24 സാമ്പത്തിക വർഷം നാല് ഫാക്ടറികളിൽ നിന്നുള്ള പാസഞ്ചർ കോച്ച് ഉത്പാദനം 46 ശതമാനം കുറയ്‌ക്കാൻ റെയിൽവേ ബോർഡ് യോഗത്തിൽ തീരുമാനമായി.

Also Read: ജോണ്‍സണ്‍ & ജോണ്‍സന്‍റെ കൊവിഡ് വാക്‌സിന് അനുമതി

പുതിയ തീരുമാനം നടപ്പിലാകുന്നതോടെ 6,000-7,000 യൂണിറ്റ് എന്ന നിലയിൽ നിന്ന് ഒരു വർഷം നിർമ്മിക്കുന്ന പാസഞ്ചർ കോച്ചുകളുടെ എണ്ണം 4,000 ആയി കുറയും. ഘട്ടം ഘട്ടമായാണ് കോച്ചുകളുടെ നിർമാണം കുറയ്‌ക്കുക. 2022-23ൽ സാമ്പത്തിക വർഷം 7,55 പാസഞ്ചർ കോച്ചുകൾ നിർമിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

എൽഎച്ച്ബി കോച്ചുകളുടെ എണ്ണമാണ് ഏറ്റവും അധകം കുറയ്‌ക്കുക. 2023-24ൽ 1,677 യൂണീറ്റ് എൽഎച്ച്ബി കോച്ചുകൾ മാത്രമാകും നിർമിക്കുക. കൂടാതെ വരുമാനം മുൻനിർത്തിയുള്ള സേവനങ്ങളിലേക്ക് മാറാനും റെയിൽവേക്ക് പദ്ധതിയുണ്ട്. അതേ സമയം ഇഎംയു അല്ലെങ്കിൽ മെട്രോ സർവീസുകൾക്കായി ഉപയോഗിക്കുന്ന സെൽഫ്-പ്രൊപ്പെൽഡ് കോച്ചുകളുടെ ഉത്പാദനം വർധിപ്പിക്കാനും റെയിൽവെ തീരുമാനിച്ചു. ഇത്തരം കോച്ചുകളുടെ എണ്ണം 2,062 യൂണിറ്റിൽ നിന്ന് 2024 ആകുമ്പോഴേക്കും 2,359 യൂണിറ്റായി ഉയർത്താനാണ് തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.