ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും നേരിയ വിലക്കുറവ്. പെട്രോൾ ലിറ്ററിന് 12 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞു. നിലവിൽ ഡല്‍ഹിയില്‍ പെട്രോളിന് 69.75 രൂപയും ഡീസലിന് 62.44 രൂപയുമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ സ്ഥാപനങ്ങളാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന നികുതി കുറവായതുകാരണം ഇന്ധനവില ഏറ്റവും കുറവ് ഡൽഹിയിലാണ്. ഉപഭോക്താക്കളെ ബാധിക്കില്ലെങ്കിലും പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ മൂന്ന് രൂപയായി കൂട്ടിയിരുന്നു. ക്രൂഡ് ഓയിലിന് ആഗോള വിലയിലുണ്ടായ ഇടിവിനെത്തുടർന്നാണ് എണ്ണക്കമ്പനികൾ നിരക്ക് കുറച്ചത്.
പെട്രോളിന് 12 പൈസ കുറച്ചു, ഡീസലിന് 14 പൈസയും - ഡീസൽ
നിലവിൽ ഡല്‍ഹിയില്‍ പെട്രോളിന് 69.75 രൂപയും ഡീസലിന് 62.44 രൂപയുമാണ്.