ബെംഗളൂരു: 100 രൂപ മുതൽ 10,000 രൂപ വരെ വിലയുള്ള പേനകളെ കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ 'വില്യം പെൻ' എന്ന കമ്പനി പുറത്തിറക്കിയ പേനയുടെ വില ഏഴ് ലക്ഷം രൂപയാണ്. സ്വർണവും അപൂർവ കല്ലുകളും കൊണ്ട് നിർമിച്ച ഈ പേന സ്വിറ്റ്സർലൻഡില്‍ നിന്നും ഇറക്കുമതി ചെയ്തതാണ്.
കഴിഞ്ഞ 20 വർഷമായി കർണാടകയിലെ കോരമംഗലത്ത് പ്രവർത്തിക്കുന്ന വില്യം പെൻ എന്ന സ്ഥാപനം വർഷങ്ങൾക്ക് മുൻപ് വിപണിയിലുണ്ടായിരുന്ന പേന പുതുക്കിയ ശേഷമാണ് ഏഴ് ലക്ഷം രൂപ വിലയിട്ടത്. വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത നിരവധി പേനകൾ ലഭിക്കുന്ന "വില്യം പെന്നിന്" ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, നോയിഡ എന്നിവിടങ്ങളില്‍ വിപണന കേന്ദ്രങ്ങളുണ്ട്.
500 രൂപ മുതൽ ഏഴ് ലക്ഷം രൂപ വരെ വിലവരുന്ന പേനകൾ ഇവിടെയുണ്ട്. 35,000 മുതൽ 55,000 രൂപ വരെയുള്ള പേനകളാണ് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത്. പേനയുടെ ഉപയോഗം കുറഞ്ഞ് വരുന്ന കാലഘട്ടമാണെങ്കിലും ഇത്തരത്തിൽ വിലകൂടിയതും അപൂർവമായതുമായ പേന ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്ഥാപന ഉടമ നിഖിൽ രഞ്ചൻ പറഞ്ഞു.
Also read: കാപ്പിയുണ്ടാക്കാൻ 'ഒരു ഗുളിക', അന്താരാഷ്ട്ര നേട്ടവുമായി വിദ്യാര്‍ഥികള്‍