ന്യൂഡല്‍ഹി: അമേരിക്കയുടെ ഉപരോധം കണക്കിലെടുത്ത് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താനൊരുങ്ങി ഇന്ത്യ. ഇറാനുമായുള്ള ഇന്ധന വ്യാപാരം അവസാനിപ്പിക്കണമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ സമയപരിധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാേയക്കും.
ഇറാനില്‍ നിന്ന് വലിയ തോതില്‍ ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്തിരുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദം ഇന്ത്യയില്‍ ഇന്ധന വില ഉയരാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നു. ഇറാന് പുറമെ യുഎഇ, സൗദി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്.
ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിന് ശേഷമാണ് ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക തയ്യാറായത്. എന്നാല്‍ അമേരിക്കയുടെ പ്രതിരേധത്തെ മറികടന്ന് എണ്ണക്കയറ്റുമതി തുടരാന്‍ തന്നെയാണ് ഇറാന്‍റെ തീരുമാനമെന്ന് പ്രസിഡന്‍റ് ഹസന്‍ ഹൂറാനി വ്യക്തമാക്കി. ചൈനയും തുര്‍ക്കിയുമായും ഇന്ധനവ്യപാരം തുടരുമെന്നാണ് ഹുറാനി വ്യക്തമാക്കിയിരിക്കുന്നത്.