ETV Bharat / business

പാലും തൈരും മാത്രമല്ല, ചാണകവും ഇനി പായ്ക്കറ്റില്‍ വരും.. വില്‍ക്കുന്നത് മില്‍മ

1, 2, 5, 10 കിലോഗ്രാം പാക്കറ്റുകളിലെത്തുന്ന ചാണകത്തിന് യഥാക്രമം 25, 27, 70, 110 രൂപയാണ് വില. മിൽമയുടെ അനുബന്ധ സ്ഥാപനമായി മലബാർ ഡവലപ്മെന്‍റ് ഫൗണ്ടേഷനാണ് (എംആർഡിഎഫ്) പുതിയ ആശയത്തിന് പിന്നിൽ.

milma  cow dung  milma to sells cow dung  മിൽമ  മിൽമ ചാണകവും വിൽക്കും
മിൽമ ഇനി ചാണകവും വിൽക്കും
author img

By

Published : Jun 28, 2021, 12:22 PM IST

Updated : Jun 28, 2021, 2:21 PM IST

കോഴിക്കോട്: പാലുൽപ്പന്നങ്ങളിൽ നിന്ന് ഒരു പടികൂടി കടന്ന് ചാണകം വില്‍പനയ്‌ക്ക് എത്തിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ മിൽമ. ക്ഷീര കർഷക സംഘങ്ങളുമായി സഹകരിച്ചാണ് ചാണകം പൊടിയാക്കി വിപണിയിൽ എത്തിക്കുന്നത്. മിൽമയുടെ അനുബന്ധ സ്ഥാപനമായി മലബാർ ഡവലപ്മെന്‍റ് ഫൗണ്ടേഷനാണ് (എംആർഡിഎഫ്) പുതിയ ആശയത്തിന് പിന്നിൽ.

കർഷകർക്ക് ആശ്വാസം

1, 2, 5, 10 കിലോഗ്രാം പാക്കറ്റുകളിലെത്തുന്ന ചാണകത്തിന് യഥാക്രമം 25, 27, 70, 110 രൂപയാണ് വില. കൂടാതെ ആവശ്യാനുസരണം വലിയ തോതിലും ചാണകം എത്തിച്ചു നൽകും. മിൽമ സംഭരണം ആരംഭിക്കുന്നതോടെ ചാണക സംസ്കരണം വെല്ലുവിളിയായിരുന്ന കർഷകർക്ക് വലിയ ആശ്വസമാകും. കൂടാതെ പ്രാദേശികമായി വിപണനം നടത്തുന്നതിനെക്കാൾ കൂടുതൽ വില ചാണകത്തിന് ലഭിക്കുകയും ചെയ്യും.

Also Read: ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറേണ്ട; 'ഇൻ കാർ ഡൈനിങ്' ബുധനാഴ്‌ച്ച മുതൽ

നഗരങ്ങളിലെ മട്ടുപ്പാവുകളിൽ കൃഷി ചെയ്യുന്നവർക്കും ഇതോടെ എളുപ്പത്തിൽ ചാണകം ലഭ്യമാകും. നിലവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിന് വേണ്ടി എംആർഡിഎഫ് ചാണകം നൽകുന്നുണ്ട്. മാത്രമല്ല കൃഷിവകുപ്പ്, പ്ലാന്‍റേഷൻ കോർപറേഷൻ, സർക്കാർ ഫാമുകൾ തുടങ്ങിയവയ്‌ക്ക് ചാണകം വിതരണം ചെയ്യാനുള്ള അനുമതിക്ക് മിൽമ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

Last Updated : Jun 28, 2021, 2:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.