യുഎസ്-ചൈന വ്യാപാരയുദ്ധം ഇന്ത്യക്ക് നേട്ടമാകുമെന്ന് യുണൈറ്റഡ് നേഷന്‍സ് ട്രേഡ് ഡെവലപ്മെന്‍റ്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ യുഎസ് നികുതി നയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യയുടെ കയറ്റുമതി 11 ബില്യണ്‍ ഡോളറായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈനീസ് ഉറക്കുമതിയിലെ അമേരിക്കന്‍ താരിഫ് മൂലം 8.3 ബില്യണും യുഎസ് ഇറക്കുമതിയിലെ ചൈനീസ് താരിഫ് മൂലം 2.65 ബില്യണുമാണ് ഇന്ത്യക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളത്. യുഎസ്-ചൈന ഉഭയകക്ഷി വ്യാപാരം കുറയുകയും മറ്റ് രാജ്യങ്ങളുമായി വ്യാപാരം ആരംഭിക്കുകയും ചെയ്യും. ഇരു രാജ്യങ്ങളുടെയും പുതിയ നയം മൂലം ഇന്ത്യയിലെ കെമിക്കല്‍, പ്ലാസ്റ്റിക്, ആശയവിനിമയം, ഓഫീസ് ഉപകരണം എന്നീ മേഖലകള്‍ക്കാണ് കൂടുതല്‍ നേട്ടം. ഇവയിലൂടെ മാത്രം 2.44 ബില്യണ്‍ ഡോളര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.