ETV Bharat / business

ഇന്‍കം ടാക്സ് റിട്ടേണ്‍ അവസാന തിയതി ജൂലൈ 31ന്; പുതിയ മാറ്റങ്ങള്‍ അറിയാം - സജഹ്

അമ്പത് ലക്ഷം വരെ വരുമാനമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് ഐടിആര്‍ 1 ബാധകം

ഇന്‍കം ടാക്സ് റിട്ടേണ്‍ അവസാന തിയതി ജൂലൈ 31ന്; പുതിയ മാറ്റങ്ങള്‍ അറിയാം
author img

By

Published : Apr 8, 2019, 11:51 PM IST

ഐടിആര്‍ 1(സഹജ്), ഐടിആര്‍ 7 എന്നീ പുതിയ ഇന്‍കം ടാക്സ് റിട്ടേണുകള്‍ പുറത്തിറക്കി. 2019-20 വര്‍ഷത്തേക്ക് പുതിയ ചില മാറ്റങ്ങളുമായാണ് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഐടിആര്‍ 1പുറത്തിറക്കിയിരിക്കുന്നത്. അമ്പത് ലക്ഷം വരെ വരുമാനമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ബാധകമാകുന്നതാണ് ഐടിആര്‍ 1

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറച്ചധികം ഓപ്ഷനുകള്‍ കൂടി പുതിയ ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നികുതിപ്പിരിവ് വര്‍ധിപ്പിക്കാനും നികുതിവെട്ടിപ്പ് പരമാവധി കുറക്കാനും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ലക്ഷ്യമിടുന്നുണ്ട്. 2018 നവംബറിലെ കണക്കനുസരിച്ച് 6.5 കോടി നികുതിദായകരാണ് രാജ്യത്ത് ഉള്ളത്.

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി പ്രത്യേക കോളം

ഐടിആര്‍ 1ല്‍ സ്റ്റാന്‍ഡേര്‍സ് ഡിഡക്ഷനായി പ്രത്യേക കോളം ഒരുക്കിയിട്ടുണ്ട്. പുതിയ സാമ്പത്തിക വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. 2016ലെ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലാണ് ഇത് പരിജയപ്പെടുത്തിയത്. ഇതില്‍ ഗതാഗത ചിലവായി 19200 രൂപയും മെഡിക്കല്‍ ചിലവായി 15000 രൂപയും നിജപ്പെടുത്തിയിട്ടുണ്ട്.

മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിന്‍റെ വിശദാംശങ്ങൾ

കഴിഞ്ഞ വര്‍ഷം വരെ വരുമാനത്തിന്‍റെ ആകെ തുക കാണിക്കേണ്ടിയിരുന്നിടത്ത് ഇനിമുതല്‍ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിന്‍റെ വിശദാംശങ്ങളും നല്‍കേണ്ടി വരും. നിക്ഷേപങ്ങൾ, പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീം മുതലായവ വേര്‍തിരിച്ച് പരാമർശിക്കേണ്ടതുണ്ട്.

https://www.incometaxindiaefiling.gov.in/main/ListOfITRsAndOtherForms എന്ന വൈബ്സൈറ്റില്‍ നിന്ന് ഐടിആറിന്‍റെ വിവിധ ഫോമുകള്‍ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

Intro:Body:

business

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.