ETV Bharat / business

ചൈനയില്‍ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിലക്ക്, കോടീശ്വരൻമാർ പാപ്പരാകും

കഴിഞ്ഞ ശനിയാഴ്‌ചയാണ് ചൈനീസ് സർക്കാർ സ്കൂൾ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്വകാര്യ കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

gaotu techedu inc  larry chen  billionaire larry chen  ശതകോടീശ്വര പദവി  ലാറി ചെൻ  ഗാവോ ടെക്എജ്യു
ചൈനീസ് സർക്കാരിന്‍റെ തീരുമാനം, ശതകോടീശ്വര പദവി നഷ്ടെപ്പെടുത്തിയ അധ്യാപകൻ
author img

By

Published : Jul 26, 2021, 1:33 PM IST

ലോകത്തെ ഏറ്റവും വലിയ ധനികരിൽ ഒരാളായിരുന്നു മുൻ സ്കൂൾ അധ്യാപകനും ഗാവോ ടെക്എജ്യു സ്ഥാപകനുമായ ലാറി ചെൻ. 15 ബില്യണ്‍ ഡോളറിലധികമായിരുന്നു അദ്ദേഹത്തിന്‍റെ ആസ്‌തി. കഴിഞ്ഞ ശനിയാഴ്‌ചയാണ് ചൈനീസ് സർക്കാർ സ്കൂൾ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്വകാര്യ കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

Also Read: നഷ്ടക്കണക്കുകളിൽ പറന്നുയർന്ന് രാജ്യത്തെ വിമാനത്താവളങ്ങൾ; 107 എണ്ണവും നഷ്ടത്തിൽ

അതോടെ യുഎസ് ഓഹരി വിപണിയിൽ ചെന്നിന്‍റെ കമ്പനി കൂപ്പുകുത്തി. ഓണ്‍ലൈനായി ട്യൂഷൻ നൽകുന്ന സ്ഥാപനങ്ങൾക്ക് ഇനി മുതൽ ലാഭമുണ്ടാക്കുന്നതിനോ മൂലധനം സമാഹരിക്കുന്നതിനോ അനുമതി ഉണ്ടാകില്ല. നിലവിൽ വെറും 336 മില്യണ്‍ ഡോളറാണ് ലാറി ചെന്നിന്‍റെ കമ്പനിയുടെ മൂല്യമെന്ന് ബ്ലൂംബെർഗ് ബില്യണയർസ് സൂചിക പറയുന്നു.

ചെന്നിന്‍റെ സ്ഥാപനത്തെ കൂടാതെ ടാൽ എഡ്യൂക്കേഷൻ ഗ്രൂപ്പ്, ന്യൂ ഓറിയന്‍റൽ എജ്യുക്കേഷൻ & ടെക്നോളജി ഗ്രൂപ്പ് തുടങ്ങിയ കമ്പനികളുടെയും മൂല്യം 50 ശതമാനത്തിലധികം ഇടിഞ്ഞു. ചട്ടങ്ങൾ പാലിക്കുകയും സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും ചെയ്യുമെന്നാണ് വിഷയത്തിൽ ലാറി ചെൻ പ്രതികരിച്ചത്. കൊവിഡിനെ തുടർന്ന് ഇന്ത്യയുൾപ്പടെ ബൈജ്യൂസ്, അണ്‍ അക്കാദമി തുടങ്ങിയ ഓൺലൈൻ വിദ്യാഭ്യാസ സേവനം നൽകുന്ന ആപ്ലിക്കേഷനുകളുടെ ഉപയോഗം വർധിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.