സ്വിസ്സ് ബാങ്കിലും മറ്റ് രാജ്യങ്ങളിലുമായുള്ള കള്ളപ്പണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. പ്രമുഖ വാര്‍ത്താ ഏജന്‍സി നല്‍കിയ വിവരാവകാശ അപേക്ഷക്ക് മറുപടിയയാണ് ധനമന്ത്രാലയം ഈ വാര്‍ത്ത പുറത്ത് വിട്ടത്.
സ്വിസ്സ് ബാങ്കിലുള്ള കള്ളപ്പണത്തെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളും രേഖകളും ഇന്ത്യക്ക് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി. 2017 ഡിസംബറില്‍ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് വിവരങ്ങള്‍ ലഭിച്ചത്.
സ്വിറ്റ്സര്‍ലാന്‍റിന് പുറമെ ഫ്രാന്‍സിലും വലിയ തോതില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും കേന്ദ്രം സൂചിപ്പിച്ചു. 427 അക്കൗണ്ടുകളിലായി 8465 കോടി രൂപ ഫ്രാന്‍സിലുണ്ടെന്നാണ് സൂചന.