ബാങ്ക് കാര്‍ഡുകള്‍ക്ക് പകരം സ്വന്തം ഡെബിറ്റ് കാര്‍ഡുമായി ഗൂഗിള്‍. ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡ് വന്‍ വിജയമായതിന് പിന്നാലെയാണ് ആഗോള ഇന്‍റര്‍നെറ്റ് ഭീമനായ ഗൂഗിളും ഡബിറ്റ് കാര്‍ഡ് രംഗത്തേക്കെത്തുന്നത്. ഫോണില്‍ കരുതാവുന്ന വെര്‍ച്വല്‍ കാര്‍ഡും, കയ്യില്‍ കരുതാവുന്ന ഫിസിക്കല്‍ കാര്‍ഡും ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായും കടകളില്‍ നിന്ന് നേരിട്ടും ഇടപാട് നടത്താം. ഗൂഗിള്‍ പേയുമായി ബന്ധപ്പെടുത്തിയാകും കാര്‍ഡിന്‍റെ പ്രവര്‍ത്തനം.
ഇതുവഴി ഉപഭോക്താവിന് അക്കൗണ്ട് വിവരങ്ങള്‍ അറിയാനും നിരീക്ഷിക്കാനുമാകും. കാര്‍ഡ് വിവിധ ബാങ്കുകളുമായി ബന്ധപ്പെടുത്തിയാണ് ഉപയോഗിക്കുക. സി.ഐ.ടി.ഐ ബങ്ക്, സ്റ്റാന്‍ഫോഡ് ഫെഡറല്‍ ക്രെഡിറ്റ് യൂണിന്‍ തുടങ്ങിയ ബാങ്കുകളുമായാണ് പ്രധാനമായും ബന്ധപ്പെടുന്നത്.
നിലവില്‍ ഗൂഗിള്‍ പേ വഴി ഏറെ പേര്‍ ഇടപാട് നടത്തുന്നുണ്ട്. ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡിന് സമാനമായി ഫോണില്‍ വെര്‍ച്വല്‍ കാര്‍ഡായും കയ്യില്‍ കരുതാവുന്ന ഫിസിക്കല്‍ കാര്‍ഡായും ഗൂഗിള്‍ കാര്‍ഡ് ലഭ്യമാണ്. അതേസമയം അക്കൗണ്ട് വഴി നല്‍കുന്ന സേവനങ്ങള്‍ക്ക് ഗൂഗിളിന് ഫീസ് ഈടാക്കാനാകും എന്നതാണ് പ്രത്യേകത. ആപ്പിള്‍ ക്രെഡിറ്റ് നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ മേന്മയോടെ അവതരിപ്പിക്കാനാവും ഗൂഗിളിന്‍റെ ശ്രമം.