ETV Bharat / business

സ്വര്‍ണവില; പവന് 80 രൂപ ഉയര്‍ന്നു - gold rate in kerala

സ്വര്‍ണം പവന്‌ 37,920 രൂപയും ഗ്രാമിന് 4,740 രൂപയുമായി

gold rate  സ്വര്‍ണവില
സ്വര്‍ണവില
author img

By

Published : Mar 21, 2022, 12:54 PM IST

എറണാകുളം: സ്വര്‍ണവിലയില്‍ പവന് 80 രൂപയുടെ വര്‍ധനവ്. ഇതോടെ ഒരു പവന്‍ സ്വര്‍ണവില 37,920 ആയി ഉയര്‍ന്നു. നിലവില്‍ 4740 ആണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ വാരാന്ത്യത്തില്‍ പവന് 180 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് വീണ്ടും 80 രൂപ വര്‍ധിച്ചത്.

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ സ്വര്‍ണ വിപണിയിലും വില ഉയരുകയായിരുന്നു. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ ഇടിവ് രേഖപ്പെടുത്തിയതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണ്ണം തെരഞ്ഞെടുത്തതാണ് സ്വര്‍ണത്തിന്‍റെ വില ഇത്തരത്തില്‍ കുതിച്ചുയരാന്‍ കാരണം. നിലവിലെ സാഹചര്യത്തിൽ സ്വർണ്ണവിലയില്‍ ഇനിയും ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

Also read: കർഷകർക്ക് കൈത്താങ്ങാകാൻ ‘മാത്തൂർ മഷ്റൂം’

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.