ശ്രീനഗര്‍: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി ഒഴിവാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാഗ്ദാനം നടപ്പിലാകുന്നു. ഒക്ടോബര്‍ 12ന് ശ്രീനഗറില്‍ മൂന്ന് ദിവസം നീളുന്ന നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇൻഡസ്ട്രീസ് പ്രിൻസിപ്പൽ സെക്രട്ടറി നവീൻ ചൗധരിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. കശ്മീരിന്‍റെ സാധ്യതകള്‍ ഇതിലൂടെ വളരുമെന്നും ജനങ്ങള്‍ക്ക് മികച്ച ജീവിതനിലവാരം ലഭിക്കുമെന്നും എന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. നേരത്തെ കശ്മീരിന് പുറത്ത് നിന്നുള്ളവര്‍ക്ക് സംസ്ഥാനത്ത് നിക്ഷേപിക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് 370ാം വകുപ്പ് റദ്ദ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കുന്നത്.