ഹൈദരാബാദ്: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ നിയമം ആവശ്യകതയിലധിഷ്‌ഠിതമായാണ് പ്രവർത്തിക്കുന്നതെന്നും ആവശ്യക്കാർ ഉയരുമെങ്കിൽ വിഹിതത്തിലും വ്യത്യാസമുണ്ടാകുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇടിവി ഭാരതിനോട് പറഞ്ഞു.
എംജിഎൻആർജിഎ 2019 ജൂലൈയിൽ പ്രഖ്യാപിച്ച ബജറ്റ് എസ്‌റ്റിമേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 2020ലെ ഒരു പദ്ധതിക്കും ബജറ്റ് വകയിരുത്തൽ കുറച്ചിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പുതുക്കിയ എസ്‌റ്റിമേറ്റ് തുക ആവശ്യകതക്കനുസരിച്ച് ഉപയോഗപ്പെടുത്തുകയാണെങ്കിൽ തുടർന്നും നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. ബജറ്റ് രേഖ പ്രകാരം 2019-20ൽ 71,000 കോടി രൂപയും വരാനിരിക്കുന്ന 2020-21 സാമ്പത്തിക വർഷത്തിൽ ഇത് 61,500 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തേക്കുള്ള വിഹിതത്തിൽ 8,500 കോടി രൂപ കുറവാണ്.
ഗ്രാമീണ മേഖലയിലെ 13 കോടി കുടുംബങ്ങൾ അവരുടെ ഉപജീവനത്തിനായി തൊഴിലുറപ്പ് പദ്ധതിയെയാണ് ആശ്രയിക്കുന്നത്. വിഹിതം സംബന്ധിച്ച് കൃത്യമായ കണക്കുകൾ നൽകാൻ ധനമന്ത്രാലയ ഉദ്യോഗസ്ഥൻ ടി.വി. സോമനാഥനോട് ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 2019-20 ൽ 1,17,647 കോടി രൂപയായിരുന്ന ഗ്രാമവികസന മന്ത്രാലയത്തിന്‍റെ വിഹിതം, 2020-21ൽ 1,20,147 കോടി രൂപയായി ഉയർന്നു. തൊഴിലുറപ്പ് നിയമത്തിന് മാത്രം ബജറ്റിൽ 2019-20 സാമ്പത്തിക വർഷം 60,000 രൂപ കോടിയും, 2020-21 ലെ ബജറ്റിൽ 61,500 രൂപയും വകയിരുത്തിയതായി ടി.വി സോമനാഥൻ പറഞ്ഞു.
പദ്ധതിയുടെ ആവശ്യകത കണക്കാക്കിയതിന്‍റെ അടിസ്ഥാനമാക്കിയാണ് പദ്ധതി വിഹിതം നൽകുന്നതെന്നും, എന്നാൽ സംസ്ഥാനങ്ങളുടെ പദ്ധതി ആവശ്യകത ഓരോ കാലത്തെയും സാഹചര്യത്തെ അനുസരിച്ചാണെന്നും സോമനാഥൻ പറഞ്ഞു. ഈ പദ്ധതിയുടെ ഗ്രാമീണ മേഖലയിലെ ആവശ്യകതയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാറുണ്ടെന്നും സെക്രട്ടറി പറഞ്ഞു. ചില വർഷങ്ങളിൽ പദ്ധതിക്ക് ആവശ്യകത കൂടുതലാണെങ്കിൽ, ചില വർഷങ്ങൾ കുറവായിരിക്കും. അതിനാൽ, ശരാശരി എസ്‌റ്റിമേറ്റിനെ അടിസ്ഥാനമാക്കിയാണ് ബജറ്റ് വിഹിതം നൽകുന്നത്. എന്നാൽ പദ്ധതിക്കായുള്ള ആവശ്യകത കൂടുമ്പോൾ ഈ വർഷം ചെയ്‌തതുപോലെ പുതുക്കിയ എസ്‌റ്റിമേറ്റിൽ ഇത് നൽകും. ഈ വർഷം 2019-20 ലെ ബജറ്റ് എസ്‌റ്റിമേറ്റ് 60 ആയിരുന്നു, പുതുക്കിയ എസ്‌റ്റിമേറ്റ് 71 ആണ്, അതിൽ 17 ശതമാനത്തിൽ കൂടുതൽ കൂട്ടിചേർത്തതായും സോമനാഥൻ പറഞ്ഞു.