ETV Bharat / business

രാഷ്ട്രീയ പരസ്യങ്ങള്‍ വഴി ഫേസ്ബുക്കിന് ലഭിച്ചത് 27.7 കോടി

നിലവിലെ ഭരണകക്ഷിയായ ബിജെപിയാണ് ഏറ്റവും കൂടുതല്‍ തുകക്ക് പരസ്യം നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക്
author img

By

Published : May 21, 2019, 10:03 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ പരസ്യങ്ങള്‍ വഴി ഫേസ്ബുക്കിന് ലഭിച്ചത് 27.7 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 19 മുതല്‍ മെയ് 19 വരെയുള്ള കണക്കനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ബിജെപിയാണ് ഏറ്റവും കൂടുതല്‍ തുകക്ക് പരസ്യം നല്‍കിയിരിക്കുന്നത്. നാല് കോടി രൂപയാണ് ഫേസ്ബുക്ക് പരസ്യങ്ങള്‍ക്കായി ബിജെപി ചെലവഴിച്ച തുക. അതേ സമയം മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത് 1.8 കോടി രൂപയാണ്. തെലുഗ് ദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാ ദള്‍ എന്നീ പ്രാദേശിക പാര്‍ട്ടികളും പരസ്യങ്ങള്‍ക്കായി വന്‍തോതില്‍ പണം മുടക്കി.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദ്ദേശപ്രകാരം 650ഓളം പോസ്റ്റുകള്‍ പിന്‍വലിച്ചതായും ഫേസ്ബുക്ക് അറിയിച്ചു. ഇതില്‍ 482 പോസ്റ്റുകള്‍ നിശബ്ദ പ്രചാരണ സമയത്ത് പോസ്റ്റ് ചെയ്തവയാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിലൊന്നാണ് ഫേസ്ബുക്ക്.

Intro:Body:

രാഷ്ട്രീയ പരസ്യങ്ങള്‍ വഴി ഫേസ്ബുക്കിന് ലഭിച്ചത് 27.7 കോടി

രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ പരസ്യങ്ങള്‍ ഫേസ്ബുക്കിന് ലഭിച്ചത് 27.7 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 19 മുതല്‍ മെയ് 19 വരെയുള്ള കണക്കനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

നിലവിലെ ഭരണകക്ഷിയായ ബിജെപിയാണ് ഏറ്റവും കൂടുതല്‍ തുകക്ക് പരസ്യം നല്‍കിയിരിക്കുന്നത്. നാല് കോടി രൂപയാണ് ഫേസ്ബുക്ക് പരസ്യങ്ങള്‍ക്കായി ബിജെപി ചിലവഴിച്ച തുക. അതേ സമയം മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത് 1.8 കോടി രൂപയാണ്. തെലുംഗ് ദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാ ദള്‍ എന്നീ പ്രാദേശിക പാര്‍ട്ടികളും പരസ്യങ്ങള്‍ക്കായി വന്‍തോതില്‍ പണം മുടക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

നിലവില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകളിലൊന്നാണ് ഫേസ്ബുക്ക്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരം 650ഓളം പോസ്റ്റുകള്‍ പിന്‍വലിച്ചതായും ഫേസ്ബുക്ക് അറിയിച്ചു. ഇതില്‍ 482 പോസ്റ്റുകള്‍ നിശബ്ദ പ്രചരണ സമയത്ത് പോസ്റ്റ് ചെയ്തവയാണ്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.