ETV Bharat / business

ലൈഫ് ഇൻഷുറൻസ് പോളിസി അറിയേണ്ടതെല്ലാം

ഇന്‍ഷുറന്‍സ് ഏജന്‍റിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയും നികുതി ലാഭിക്കുന്നതിനുമാണ് പലരും ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്.

insurance
author img

By

Published : Feb 9, 2019, 8:25 AM IST

Updated : Feb 9, 2019, 8:30 AM IST

നിങ്ങള്‍ ഇല്ലാതായാലും നിങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം പകരുക എന്നതാണ് ലൈഫ് ഇന്‍ഷുറന്‍സിന്‍റെ ഉദ്ദേശമെന്നത് പലരും മറക്കുന്നു. അതിനാൽ ചെറിയ കരുതലോടെ ഇതിനെ സമീപിക്കേണ്ടിയിരിക്കുന്നു. കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം നല്‍കുക എന്നത് മാത്രമാണോ അതോ അതോടൊപ്പം സമ്പാദ്യവും നേടുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം എന്ന് തീരുമാനിക്കുക. കുടുംബത്തിന്‍റെ സാമ്പത്തിക സുരക്ഷിതത്വം മാത്രമാണ് ലക്ഷ്യമെങ്കില്‍ ടേം പ്ലാനുകളാണ് ഏറ്റവും മികച്ചത്.

ഇതില്‍ പ്രീമിയം തുക വളരെ കുറവും എന്നാല്‍ സം അഷ്വേര്‍ഡ് കൂടുതലുമാണ്. കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ സംരക്ഷണം ലഭിക്കുമെന്ന് അര്‍ത്ഥം. പക്ഷെ ഈ പോളിസിയെ പലര്‍ക്കും അനാകര്‍ഷകമാക്കുന്നത് ഇതില്‍ അടയ്ക്കുന്ന പ്രീമിയം തുക തിരികെ ലഭിക്കില്ല എന്നതാണ്. അതായത് പോളിസി ഹോള്‍ഡര്‍ മരണപ്പെട്ടാല്‍ മാത്രമേ തുക ലഭിക്കൂ. ചെറിയ പ്രായത്തില്‍ ടേം ഇന്‍ഷുറന്‍സ് എടുത്താല്‍ പ്രീമിയം തുകയും വളരെ കുറവായിരിക്കും.

നിങ്ങളുടെ ഇപ്പോഴത്തെ വരുമാനവും ജീവിതച്ചെലവും ലൈഫ്സ്‌റ്റൈലും അനുസരിച്ച് എത്രമാത്രം തുകയാണ് നിങ്ങളുടെ കുടുംബത്തിന് നിങ്ങളുടെ അഭാവത്തില്‍ വേണ്ടിവരുകയെന്ന് കണക്കാക്കുക. നിലവിലുള്ള വാര്‍ഷിക വരുമാനത്തെ ആറു മുതല്‍ 10 വരെയുള്ള ഏതെങ്കിലും സംഖ്യയുമായി ഗുണിച്ചുനോക്കുമ്പോള്‍ കിട്ടുന്ന തുകയെങ്കിലും കവര്‍ ഉണ്ടാകണം പ്രധാനമായും രണ്ട് തരത്തിലുള്ള പ്രീമിയം ഓപ്ഷനുകളാണ് ഉള്ളത്. സിംഗിള്‍ പ്രീമിയം പേയ്മെന്‍റ് ഓപ്ഷന്‍ അല്ലെങ്കില്‍ റെഗുലര്‍ പ്രീമിയം പേയ്മെന്‍റ് ഓപ്ഷന്‍. ഇതില്‍ ബഹുഭൂരിപക്ഷവും തെരഞ്ഞെടുക്കുന്നത് റെഗുലര്‍ പ്രീമിയം പേയ്മെന്റ് രീതിയാണ്.

ഇതനുസരിച്ച് ഓരോ വര്‍ഷവുമാണ് പ്രീമിയം അടയ്ക്കേണ്ടത്. എന്നാല്‍ വലിയൊരു തുക കൈവശമുള്ളവര്‍ക്ക് സിംഗിള്‍ പേയ്മെന്‍റ് ഓപ്ഷന്‍ തെരഞ്ഞെടുക്കാം. പേര് സൂചിപ്പിക്കുന്നതുപോലെ ഒറ്റത്തവണ മാത്രം പ്രീമിയം അടയ്ക്കുന്ന രീതിയാണിത്.

undefined

പെട്ടെന്ന് നിങ്ങളുടെ വരുമാനം ഇല്ലാതാകുകയോ മറ്റെന്തെങ്കിലോ കാരണത്താലോ കാലാവധി എത്തുന്നതിന് മുമ്പ് പോളിസി സറണ്ടര്‍ ചെയ്യേണ്ടി വന്നാല്‍ എത്രമാത്രം തുകയാണ് ഇന്‍ഷുറന്‍സ് കമ്പനി തരുന്നതെന്ന് നേരത്തെ തന്നെ ചോദിച്ചറിയുക. ചില പോളിസികള്‍ സറണ്ടര്‍ ചെയ്യാനാകില്ല. നിങ്ങള്‍ തെരഞ്ഞെടുത്ത ഇന്‍ഷുറന്‍സ് സ്ഥാപനം ക്ലെയിം തരുന്ന കാര്യത്തില്‍ എത്രത്തോളം മുന്നിലാണ് എന്ന് അറിയണം. അതിനായി അവരുടെ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ പരിശോധിക്കണം. കമ്പനിക്ക് മൊത്തം ലഭിച്ച ക്ലെയിമുകളുടെ എത്ര ശതമാനം നോമിനിക്ക് ലഭ്യമാക്കി എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

90 ശതമാനത്തിന് മുകളില്‍ ക്ലെയിം സെറ്റില്‍മെന്‍റ് അനുപാതമുള്ള കമ്പനികളാണ് തെരഞ്ഞെടുക്കേണ്ടത്. ക്ലെയിം ലഭിക്കുന്നതിനുള്ള കാലതാമസം എത്രമാത്രമാണെന്ന് അറിയണം. എടുത്ത ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ചുള്ള കൃത്യമായ വിവരണം നോമിനിക്ക് നല്‍കണം.

Intro:Body:

ലൈഫ് ഇൻഷുറൻസ് പോളിസി അറിയേണ്ടതെല്ലാം 

ഇന്‍ഷുറന്‍സ് ഏജന്റിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയും നികുതി ലാഭിക്കുന്നതിനുമാണ് പലരും ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്.

നിങ്ങള്‍ ഇല്ലാതായാലും നിങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം പകരുക എന്നതാണ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ഉദ്ദേശമെന്നത് പലരും മറക്കുന്നു. അതിനാൽ ചെറിയ കരുതലോടെ ഇതിനെ സമീപിക്കേണ്ടിയിരിക്കുന്നു. 

കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം നല്‍കുക എന്നത് മാത്രമാണോ അതോ അതോടൊപ്പം സമ്പാദ്യവും നേടുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം എന്ന് തീരുമാനിക്കുക. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം മാത്രമാണ് ലക്ഷ്യമെങ്കില്‍ ടേം പ്ലാനുകളാണ് ഏറ്റവും മികച്ചത്.

ഇതില്‍ പ്രീമിയം തുക വളരെ കുറവും എന്നാല്‍ സം അഷ്വേര്‍ഡ് കൂടുതലുമാണ്. കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ സംരക്ഷണം ലഭിക്കുമെന്ന് അര്‍ത്ഥം. പക്ഷെ ഈ പോളിസിയെ പലര്‍ക്കും അനാകര്‍ഷകമാക്കുന്നത് ഇതില്‍ അടയ്ക്കുന്ന പ്രീമിയം തുക തിരികെ ലഭിക്കില്ല എന്നതാണ്. അതായത് പോളിസി ഹോള്‍ഡര്‍ മരണപ്പെട്ടാല്‍ മാത്രമേ തുക ലഭിക്കൂ. ചെറിയ പ്രായത്തില്‍ ടേം ഇന്‍ഷുറന്‍സ് എടുത്താല്‍ പ്രീമിയം തുകയും വളരെ കുറവായിരിക്കും. 

നിങ്ങളുടെ ഇപ്പോഴത്തെ വരുമാനവും ജീവിതച്ചെലവും ലൈഫ്സ്‌റ്റൈലും അനുസരിച്ച് എത്രമാത്രം തുകയാണ് നിങ്ങളുടെ കുടുംബത്തിന് നിങ്ങളുടെ അഭാവത്തില്‍ വേണ്ടിവരുകയെന്ന് കണക്കാക്കുക. നിലവിലുള്ള വാര്‍ഷിക വരുമാനത്തെ ആറു മുതല്‍ 10 വരെയുള്ള ഏതെങ്കിലും സംഖ്യയുമായി ഗുണിച്ചുനോക്കുമ്പോള്‍ കിട്ടുന്ന തുകയെങ്കിലും കവര്‍ ഉണ്ടാകണം

പ്രധാനമായും രണ്ട് തരത്തിലുള്ള പ്രീമിയം ഓപ്ഷനുകളാണ് ഉള്ളത്. സിംഗിള്‍ പ്രീമിയം പേയ്മെന്റ് ഓപ്ഷന്‍ അല്ലെങ്കില്‍ റെഗുലര്‍ പ്രീമിയം പേയ്മെന്റ് ഓപ്ഷന്‍. ഇതില്‍ ബഹുഭൂരിപക്ഷവും തെരഞ്ഞെടുക്കുന്നത് റെഗുലര്‍ പ്രീമിയം പേയ്മെന്റ് രീതിയാണ്.

ഇതനുസരിച്ച് ഓരോ വര്‍ഷവുമാണ് പ്രീമിയം അടയ്ക്കേണ്ടത്. എന്നാല്‍ വലിയൊരു തുക കൈവശമുള്ളവര്‍ക്ക് സിംഗിള്‍ പേയ്മെന്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കാം. പേര് സൂചിപ്പിക്കുന്നതുപോലെ ഒറ്റത്തവണ മാത്രം പ്രീമിയം അടയ്ക്കുന്ന രീതിയാണിത്. 

പെട്ടെന്ന് നിങ്ങളുടെ വരുമാനം ഇല്ലാതാകുകയോ മറ്റെന്തെങ്കിലോ കാരണത്താലോ കാലാവധി എത്തുന്നതിന് മുമ്പ് പോളിസി സറണ്ടര്‍ ചെയ്യേണ്ടി വന്നാല്‍ എത്രമാത്രം തുകയാണ് ഇന്‍ഷുറന്‍സ് കമ്പനി തരുന്നതെന്ന് നേരത്തെ തന്നെ ചോദിച്ചറിയുക. ചില പോളിസികള്‍ സറണ്ടര്‍ ചെയ്യാനാകില്ല. 

നിങ്ങള്‍ തെരഞ്ഞെടുത്ത ഇന്‍ഷുറന്‍സ് സ്ഥാപനം ക്ലെയിം തരുന്ന കാര്യത്തില്‍ എത്രത്തോളം മുന്നിലാണ് എന്ന് അറിയണം. അതിനായി അവരുടെ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ പരിശോധിക്കണം. കമ്പനിക്ക് മൊത്തം ലഭിച്ച ക്ലെയിമുകളുടെ എത്ര ശതമാനം നോമിനിക്ക് ലഭ്യമാക്കി എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

90 ശതമാനത്തിന് മുകളില്‍ ക്ലെയിം സെറ്റില്‍മെന്റ് അനുപാതമുള്ള കമ്പനികളാണ് തെരഞ്ഞെടുക്കേണ്ടത്. ക്ലെയിം ലഭിക്കുന്നതിനുള്ള കാലതാമസം എത്രമാത്രമാണെന്ന് അറിയണം. എടുത്ത ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ചുള്ള കൃത്യമായ വിവരണം നോമിനിക്ക് നല്‍കണം. 

Conclusion:
Last Updated : Feb 9, 2019, 8:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.