ന്യായ് പദ്ധതിക്കുള്ള പണം വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായികളില്‍ നിന്ന് ഈടാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയിലാണ് ന്യായ് പദ്ധതി പ്രഖ്യാപിച്ചത്. വിജയ് മല്യ, നിരവ് മോദി, മെഹുൽ ചോക്സി എന്നീ വിവാദ വ്യവസായികളെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.
പദ്ധതി പ്രകാരം ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടില്‍ വര്‍ക്ഷം തോറും 72,000 രൂപ നല്‍കുമെന്നാണ് കോണ്‍ഗ്രസിന്‍റെ വാഗ്ദാനം. അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷവും ഇത്തരത്തില്‍ പണം അക്കൗണ്ടുകളിലെത്തിക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.