8,500 കോടി രൂപയുടെ വിആര്‍എസ് നടപ്പിലാക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. പ്രായമായവരെയും കമ്പനിക്ക് ബാധ്യതയായുള്ളവരെയും ഒഴിവാക്കി യുവാക്കളെ നിയമിക്കാന്‍ വേണ്ടിയാണ് ബിഎസ്എന്‍എല്‍ വിആര്‍എസിന് തുടക്കം കുറിക്കുന്നത്.
ജീവനക്കാരെ സ്വയം പിരിഞ്ഞുപോകാന്‍ അനുവദിക്കുന്ന പദ്ധതിയാണ് വിആര്‍എസ് ( വോളന്‍ററി റിട്ടയര്‍മെന്‍റ് സ്കീം). ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ മാത്രമുള്ള എംടിഎലിന്വേണ്ടി 2,120 കോടി രൂപയാണ് ബിഎസ്എന്‍എല്‍ നീക്കിവച്ചിരിക്കുന്നത്. നിലവില്‍ 1.76 ലക്ഷം ജീവനക്കാരാണ് ബിഎസ്എന്‍എല്ലില്‍ പ്രവര്‍ത്തിക്കുന്നത് ഇവരുടെ എണ്ണം 75000 ആയി ചുരുക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
ആകെ 31,287 കോടിയുടെ നഷ്ടമാണ് ബിഎസ്എന്‍എല്ലിനുള്ളത്. വരുമാനത്തില്‍ അറുപത് ശതമാനത്തോളം തുകയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് ഉപയോഗിക്കുന്നത്.