ഇന്ത്യയുടെ മൊബൈൽ അധിഷ്ടിത പെയ്‌മെന്‍റ് ആപ്ലിക്കേഷനായ ഭീം യുപിഐ (BHIM UPI) ഉപയോഗിക്കുന്ന ആദ്യത്തെ അയൽരാജ്യമായി ഭൂട്ടാൻ. ചൊവ്വാഴ്‌ച ഓണ്‍ലൈനായി നടന്ന ചടങ്ങിൽ ധനമന്ത്രി നിർമലാ സീതാരാമനും ഭൂട്ടാൻ ധനകാര്യ മന്ത്രി ല്യോൻപോ നംഗെ ഷെറിങ്ങും ചേർന്ന് ഭീം ആപ്പ് ഭൂട്ടാന് സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ "അയൽക്കാർ ആദ്യം"( Neighbourhood First Policy of India) എന്ന വിദേശ നയത്തിന്‍റെ ഭാഗമായാണ് ഭീം യുപിഐ ആപ്പ് ഭൂട്ടാനിൽ അവതരിപ്പിച്ചത്.
-
Finance Minister @nsitharaman along with Finance Minister of Bhutan Lyonpo Namgay Tshering jointly launched BHIM–UPI in Bhutan today.
— Arindam Bagchi (@MEAIndia) July 13, 2021 " class="align-text-top noRightClick twitterSection" data="
This fulfils commitment made during the PM @narendramodi’s visit to Bhutan in 2019.
Press Release: https://t.co/FPZkQYmHWt pic.twitter.com/1xnbMXhZ5R
">Finance Minister @nsitharaman along with Finance Minister of Bhutan Lyonpo Namgay Tshering jointly launched BHIM–UPI in Bhutan today.
— Arindam Bagchi (@MEAIndia) July 13, 2021
This fulfils commitment made during the PM @narendramodi’s visit to Bhutan in 2019.
Press Release: https://t.co/FPZkQYmHWt pic.twitter.com/1xnbMXhZ5RFinance Minister @nsitharaman along with Finance Minister of Bhutan Lyonpo Namgay Tshering jointly launched BHIM–UPI in Bhutan today.
— Arindam Bagchi (@MEAIndia) July 13, 2021
This fulfils commitment made during the PM @narendramodi’s visit to Bhutan in 2019.
Press Release: https://t.co/FPZkQYmHWt pic.twitter.com/1xnbMXhZ5R
Also Read: വിൽപന കുറഞ്ഞു ; പാലിന്‍റെ അളവും വിലയും കൂട്ടി മിൽമ
ഭൂട്ടാനിൽ ഭീം-യുപിഐയുടെ ആരംഭിച്ചത് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് പ്രയോജനകരമാകുമെന്ന് ചടങ്ങിൽ നിർമലാ സീതാരാമൻ പറഞ്ഞു. പ്രതിവർഷം രണ്ടുലക്ഷത്തോളം ഇന്ത്യൻ സഞ്ചാരികളാണ് ഭൂട്ടാൻ സന്ദർശിക്കുന്നത്. കൊവിഡ് ലോക്ക്ഡൗൺ സമയത്ത് ഭീം-യുപിഐ പണം കൈമാറ്റത്തിനുള്ള ഫലപ്രദമായ സംവിധാനമായി മാറി.2020-21ൽ 41 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് ഭീം യുപിഐയിലൂടെ നടന്നതെന്നും നിർമലാ സീതാരാമൻ അറിയിച്ചു.
ഇന്ത്യയുമായുള്ള ബന്ധം ഓരോ ദിവസവും ശക്തിപ്പെടുകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത നംഗെ ഷെറിങ് പറഞ്ഞു. ഭീം ആപ്പിനെ കൂടാതെ ഇന്ത്യയുടെ ഡെബിറ്റ് കാർഡായ റുപെകാർഡും ഭൂട്ടാനിൽ സ്വീകരിക്കും. നിലവിൽ സിംഗപൂരിൽ ഭീം ആപ്പ് ഉപയോഗിച്ച് ട്രാൻസാക്ഷൻ നടത്താവുന്നതാണ്. 2019ലെ സിംഗപ്പൂർ ഫിൻടെക് (FinTech) ഫെസ്റ്റിവല്ലിൽ ഭീം ആപ് അവതരിപ്പിച്ചിരുന്നു.