കാലിഫോര്‍ണിയ: ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചായ്ക്ക് 2019 ലെ പ്രതിഫലം 280 മില്യൺ ഡോളറാണ്. ഇത് ഏകദേശം 21,364 കോടി ഇന്ത്യൻ രൂപയാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന എക്സിക്യൂട്ടീവുകളിലൊരാളാണ് സുന്ദർ പിച്ചായ്. പിച്ചായിയെ ഗൂഗിൾ സിഇഒ ആയി തിരഞ്ഞെടുത്ത സമയം 200 മില്യൺ ഡോളറായിരുന്നു പ്രതിഫലം. ആൽഫബെറ്റ് സിഇഒ ആയി ചുമതലയേറ്റ ശേഷമാണ് പ്രതിഫലം കൂടിയത്. പിച്ചായിയുടെ അടിസ്ഥാന ശമ്പളം 6,50,000 ഡോളറിൽ നിന്ന് 2 മില്യൺ ഡോളറായി ഉയർന്നതായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്‍ പറഞ്ഞു. ശമ്പള വർദ്ധനവിന് പുറമേ രണ്ട് സ്റ്റോക്ക് പാക്കേജുകളും പിച്ചായ്ക്ക് ലഭിച്ചു. കൊവിഡ്19 പകർച്ച വ്യാധി, സാമ്പത്തിക പ്രതിസന്ധി എന്നിവ കണക്കിലെടുത്ത് സുന്ദർ പിച്ചായ് ഈ വർഷത്തെ മാർക്കറ്റിങ് ചെലവുകൾ വെട്ടിക്കുറച്ചു.
ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചായ്ക്ക് 2019 ലെ പ്രതിഫലം 280 മില്യൺ ഡോളർ - ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചായ്
ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന എക്സിക്യൂട്ടീവുകളിലൊരാളാണ് സുന്ദർ പിച്ചായ്