ETV Bharat / business

എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുമെന്ന് കേന്ദ്രം - എയര്‍ ഇന്ത്യ

നേരത്തെ 74 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം.

എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുമെന്ന് കേന്ദ്രം
author img

By

Published : Jul 8, 2019, 2:59 PM IST

ന്യൂഡല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള നടപടികള്‍ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് സംബന്ധിച്ച് ഭൂരിഭാഗം രേഖകളും തയ്യാറായിക്കഴിഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബജറ്റില്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും മുഴുവന്‍ ഓഹരിയും വില്‍ക്കുമെന്ന വാര്‍ത്ത കേന്ദ്രം ഇപ്പോഴാണ് പുറത്ത് വിടുന്നത്. നേരത്തെ 74 ശതമാനം ഓഹരികള്‍ വിറ്റൊഴിക്കാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനായുള്ള നടപടികള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ചിരുന്നു എന്നാല്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നുളള താല്‍പര്യക്കുറവ് മൂലമാണ് വില്‍പന നടക്കാതിരുന്നത്. എന്നാല്‍ ഇത്തവണ നീതി ആയോഗ് വഴി മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

നിലവില്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപ പരിധി 49 ശതമാനമാണ്. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പനയിലൂടെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Intro:Body:

എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ദേശീയ എയര്‍ലൈന്‍സായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള നടപടികള്‍ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് സംബന്ധിച്ച് ഭൂരിഭാഗം രേഖകളും തയ്യാറായിക്കഴിഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ബജറ്റില്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും മുഴുവന്‍ ഓഹരിയും വില്‍ക്കുമെന്ന വാര്‍ത്ത കേന്ദ്രം ഇപ്പോഴാണ് പുറത്ത് വിടുന്നത്. നേരത്തെ 74 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനായുള്ള നടപടികള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ചിരുന്നു എന്നാല്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നുളള താല്‍പര്യക്കുറവ് മൂലമാണ് വില്‍പന നടക്കാതിരുന്നത്. എന്നാല്‍ ഇത്തവണ നീതി അയോഗ് വഴി മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

നിലവില്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപ പരിധി 49 ശതമാനമാണ്. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പനയിലൂടെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.