ന്യൂഡൽഹി: 5 ജി ട്രയലുകൾ നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തിൽ ആരംഭിക്കാൻ സാധ്യത.ഹുവാവേയുടെ പങ്കാളിത്തം സംബന്ധിച്ച് ചോദ്യങ്ങൾക്ക് സർക്കാരിന് ഫൈ ജി ട്രയലുകൾക്കായി 12 അപേക്ഷകൾ ലഭിച്ചതായും ഇതുവരെ ഒരു അപേക്ഷയും നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്‌തിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 5 ജി സംബന്ധിച്ച ഏതൊരു അപേക്ഷയും പുതിയ സാങ്കേതിക വിദ്യ ദേശീയ സുരക്ഷ എന്നീ രണ്ട് തലങ്ങളിൽ പരിശോധിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
5 ജി പൊതു സ്പെക്ട്രം ലേലവുമായി ബന്ധിപ്പിക്കരുതെന്നും ഇത് അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. 5 ജി യുടെ സാങ്കേതികവിദ്യ ഇനിയും വികസിച്ചിട്ടില്ല. ആഗോളതലത്തിൽ തന്നെ 5 ജി യുടെ സാങ്കേതികവിദ്യ വിലയിരുത്തുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രക്രിയയിലാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.