ന്യൂഡല്‍ഹി: സാധാരണക്കാർക്ക് ഇരുട്ടടിയായി പെട്രോളിനും ഡീസലിനും സെസ് പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ അധിക സെസ്. റോഡ് സെസും അധിക സെസുമാണ് വർധിപ്പിക്കുന്നത്. ഇതോടെ ഇന്ധന വില ലിറ്ററിന് രണ്ട് രൂപ കൂടും.
സ്വർണ്ണത്തിന്‍റെയും രത്നത്തിന്‍റെയും വിലയും കൂടും. ഇവയുടെ ഇറക്കു മതി തീരുവ രണ്ടര ശതമാനം വർദ്ധിപ്പിച്ചു. സ്വർണ്ണത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടി പത്തിൽ നിന്ന് പന്ത്രണ്ടര ശതമാനമാക്കിയും ബജറ്റില്‍ പ്രഖ്യാപനം.