ന്യൂഡല്‍ഹി: ധനമന്ത്രിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ വികസനത്തിനും പൗരന്മാര്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പ്രതീക്ഷകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ശരിയായ ദിശയിലാണ് പോകുന്നത് എന്നതിന്‍റെ തെളിവാണ് ഇത്തവണത്തെ ബജറ്റ്, പ്രധാനമന്ത്രി പറഞ്ഞു.
ബജറ്റ് പാവപ്പെട്ടവന് ഉപകാരപ്രദവും യുവാക്കള്‍ക്ക് നല്ലൊരു നാളെയും പ്രദാനം ചെയ്യുന്നു. നികുതി ഇളവ്, സ്ത്രീകള്‍ക്കായുള്ള ഉന്നമനം തുടങ്ങി ബജറ്റിന്‍റെ പ്രധാന ഭാഗങ്ങള്‍ എണ്ണി പറഞ്ഞാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. ജനങ്ങളുടെ മനസിലുള്ള ഇന്ത്യയെ പണിതുയര്‍ത്താന്‍ സര്‍ക്കാര്‍ ഒരു ചരിത്രപരമായ ചുവടുവെപ്പാണ് വെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
-
My thoughts on the #BudgetForNewIndia. Watch. https://t.co/cJYfirRHfa
— Narendra Modi (@narendramodi) July 5, 2019 " class="align-text-top noRightClick twitterSection" data="
">My thoughts on the #BudgetForNewIndia. Watch. https://t.co/cJYfirRHfa
— Narendra Modi (@narendramodi) July 5, 2019My thoughts on the #BudgetForNewIndia. Watch. https://t.co/cJYfirRHfa
— Narendra Modi (@narendramodi) July 5, 2019